Home Canon എന്‍ട്രി ലെവല്‍ കാനോണ്‍ ആര്‍ 10 മെയ് അവസാനം പുറത്തിറങ്ങുമെന്നു സൂചന

എന്‍ട്രി ലെവല്‍ കാനോണ്‍ ആര്‍ 10 മെയ് അവസാനം പുറത്തിറങ്ങുമെന്നു സൂചന

601
0
Google search engine

APS-C ഇമേജ് സെന്‍സറുകളുള്ള എന്‍ട്രി ലെവല്‍ RF മൗണ്ട് ക്യാമറയായി Canon EOS R10 മാറും. ഈ ക്യാമറ Canon EOS M5 & Canon EOS M6 Mark II എന്നിവയുടെ പിന്‍ഗാമിയാണെന്ന് കാനോണ്‍ റൂമേഴ്‌സ് പറയുന്നു. ഇത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന ഇമേജ് അതിന്റ മോക്കപ്പ് മാത്രമാണ്. ഇതുമായി ഔദ്യോഗികമ മോഡലിന് യാതൊരു സാമ്യവും ഉണ്ടാകാനിടയില്ല. സൂചന ലഭിച്ച Canon EOS R10 സ്‌പെസിഫിക്കേഷനുകള്‍ ഇങ്ങനെ.
24.2mp
15-23fps (മെക്കാനിക്കല്‍/ഇലക്ട്രോണിക്)
1x UHS-II (പിന്തുണയുള്ളത്)
HDR PQ

2022 മെയ് 24-ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ക്യാമറ ലോകം. അടുത്തയാഴ്ചയ്ക്കുള്ളില്‍ Canon EOS R10, Canon EOS R7 എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here