എ.പി.ജോയിക്ക് ആദരം

0
111

ഫോട്ടോവൈഡ് മാനേജിങ് എഡിറ്റർ
എ. പി. ജോയിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. പത്രഫോട്ടോഗ്രാഫി രംഗത്തും ഫോട്ടോഗ്രഫി രംഗത്തും നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് ലോകകേരള മാധ്യമ സഭയുടെ ഭാഗമായി സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയാണ് ആദരിച്ചത്.

മൂന്നാമത് ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയായ
തിരുവനന്തപുരം നിശാഗന്ധിയിൽ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പൊന്നാടയണിയിച്ച് ഫലകവും സമ്മാനിച്ചു. കേരളത്തിലെ സീനിയർ ഫോട്ടോജേർണലിസ്റ്റുകളായ ബി.ജയചന്ദ്രൻ, പി.മുസ്തഫ, സി.രതീഷ്കുമാർ, ബി.എസ്.പ്രസന്നൻ, നാരായണൻ, യു.എസ്.രാഖി, ചോയിക്കുട്ടി, അലി കോവൂർ, ടി. ഒ. ഡൊമിനിക്, സി.വി.യേശുദാസ്, റസാഖ് താഴത്തങ്ങാടി, എൽ.വി.ജോൺസൺ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ജൂൺ 12 മുതൽ 14 വരെ നടന്ന മേളയിൽ ലോകപ്രശസ്ത ഫോട്ടോജേർണലിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ പകർത്തിയ മുന്നൂറോളം വാർത്താചിത്രങ്ങളുടെ പ്രദർശനവും മീഡിയ അക്കാദമി ഒരുക്കിയിരുന്നു.

ലോകകേരള സഭയുടെ ഭാഗമായി 15 ന് മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മധ്യമസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ ജേർണലിസ്റ്റ് ബർക്കാ ദത്തിന് കോവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങൾ പരിഗണിച്ച് മീഡിയാ അക്കാദമി ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. പ്രമുഖ ടെലിവിഷൻ ജേർണലിസ്റ്റ് ശശികുമാറിനെക്കുറിച്ചുള്ള ഡോക്യൂഫിക്‌ഷൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here