ലെൻസുകളുടെ വിചിത്രലോകം.

0
266
ഇന്ന്  വിവിധ ക്യാമറ കമ്പനികൾക്കുവേണ്ടി നിരവധി ലെൻസുകൾ  മാർക്കറ്റിൽ ഇറങ്ങുന്നുണ്ട് .പ്രമുഖ കമ്പനികൾക്ക് വേണ്ടി  മറ്റു കമ്പനികൾ ഇറക്കുന്ന ലെൻസുകളെയാണ് തേർഡ് പാർട്ടി ലെൻസുകൾ എന്നു പറയുന്നത്. സാധാരണയായി തേർഡ് പാർട്ടി ലെൻസുകൾക്ക് വില വളരെ കുറവായിരിക്കും. എന്നാൽ ഇവയുടെ ക്വാളിറ്റിയിലും ഗണ്യമായ മാറ്റം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗുഡ്സ് ആയ ബി & എച്ച് മികച്ച കമ്പനികളുടെ  പ്രൊഡക്ടുകൾ മാത്രമേ വിൽക്കുന്നുള്ളൂ. ഇന്ത്യയിൽ ലഭ്യമായ പല നിലവാരമില്ലാത്ത ലെൻസുകളും  അവരുടെ ശേഖരത്തിൽ ഇല്ല.
ഈ വർഷം തന്നെ  നിക്കോൺ മുപ്പതോളം ലെൻസുകൾ  ഇറക്കുമെന്ന്  പറയുന്നു.  അതുപോലെ കാനോണും. ഇത്  തേർഡ് പാർട്ടി ലെൻസുകൾക്ക്  ഒരു ഭീഷണിയായിരിക്കും.
 തീർത്തും ക്വാളിറ്റി ഇല്ലാത്ത Viltrox പോലെയുള്ള  ലെൻസുകളും നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട്. പിന്നെയുമുണ്ട് ധാരാളം ലെൻസുകൾ . ഇവയെല്ലാം നല്ല ഫോട്ടോഗ്രാഫർമാർ തെരഞ്ഞെടുക്കുന്ന ലെൻസുകൾ അല്ല.ഇന്ന് ഇന്ത്യയിൽ  നിലവാരം  ഇല്ലാത്ത ധാരാളം ലെൻസുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന്  ആവശ്യക്കാരും ധാരാളം ഉണ്ട്. ഈ ലെൻസുകളിലെ ബ്ലേഡുകൾ  വളരെ മോശമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here