നിക്കോണ്‍ ലെന്‍സുകളുടെ വില വര്‍ദ്ധിക്കുന്നു

0
288

‘ആഗോള വിതരണ ശൃംഖലയിലെ കടുത്ത തടസ്സം’ കാരണം തങ്ങളുടെ ലെന്‍സുകളുടെ വില വര്‍ദ്ധിപ്പിക്കുകയാണെന്ന് നിക്കോണ്‍. ലോകമെമ്പാടും വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തുമെന്നു മാര്‍ച്ചില്‍ നിക്കോണ്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 1 മുതല്‍ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നുവെങ്കിലും ചിലയിടങ്ങളില്‍ ഇത് നിലവില്‍ വന്നിരുന്നില്ല. ഇപ്പോള്‍ എല്ലായിടത്തും ഒരു വില വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ വില വര്‍ദ്ധന സംഭവിക്കുമെന്ന് നിക്കോണ്‍ പറഞ്ഞു:

‘ആഗോള വിതരണ ശൃംഖലയിലെ കടുത്ത തടസ്സത്തെത്തുടര്‍ന്ന്, ഘടകഭാഗങ്ങളിലേക്കും ലോജിസ്റ്റിക് ചാര്‍ജുകളിലേക്കും തുടര്‍ച്ചയായ ചെലവ് വര്‍ദ്ധനയാണ് വില കൂട്ടാന്‍ കാരണം. ഈ ചെലവുകള്‍ കുറയ്ക്കുന്നതിനും ഈ ലൈനുകളില്‍ ഉല്‍പ്പാദനം നിലനിര്‍ത്താനുമുള്ള എല്ലാ ഓപ്ഷനുകളും നോക്കുമ്പോഴും വില വര്‍ദ്ധിപ്പിക്കേണ്ടിവരുന്നു.

ഈ വര്‍ദ്ധനവ് നിക്കോണിന്റെ മിക്കവാറും എല്ലാ ക്യാമറകളെയും ലെന്‍സ് ഉല്‍പ്പന്നങ്ങളെയും ബാധിച്ചു. സ്‌പോര്‍ട്‌സ് ഒപ്റ്റിക്‌സ്, ആക്‌സസറികള്‍, ‘Z9 പോലുള്ള ചില പുതിയ ഉല്‍പ്പന്നങ്ങള്‍’ എന്നിവ വില വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here