നിക്കോണ്‍ ഡിഎസ്എല്‍ആറുകള്‍ നിര്‍ത്തുന്നുവെന്ന് നിക്കി, ഇനി മിറര്‍ലെസ് മാത്രം, വാര്‍ത്ത തള്ളി നിക്കോണ്‍!

0
223

മിറര്‍ലെസ് ക്യാമറകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍ത്തുന്നുവെന്ന് ജാപ്പനീസ് ബിസിനസ് പ്രസിദ്ധീകരണമായ Nikkei റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് ക്യാമറ ലോകത്ത് വന്‍ ചലനമുണ്ടാക്കിയതിനെത്തുടര്‍ന്ന് നിക്കോണ്‍ രംഗത്തുവന്നു. Nikon Inc. അതിന്റെ വെബ്സൈറ്റിലാണ് വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്. കമ്പനി അതിന്റെ DSLR ക്യാമറകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും സേവനം നല്‍കുകയും ചെയ്യുമെന്നു പറയുന്നു.

നിക്കോണ്‍ ‘സിങ്കിള്‍-ലെന്‍സ് റിഫ്‌ലെക്സ് ക്യാമറ ബിസിനസില്‍ നിന്ന് പിന്മാറുമെന്നും സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ നിന്നുള്ള മത്സരം ശക്തമാകുന്നതിനിടയില്‍ ഡിജിറ്റല്‍ ഓഫറിംഗുകളിലേക്ക് മാറുമെന്നും’ നിക്കി പറയുന്നു. പ്രത്യേകിച്ചും, നിക്കോണ്‍ ‘മിറര്‍ലെസ് ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിടുന്നു’ എന്ന് നിക്കി വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് Nikkei വിശദീകരിക്കുന്നില്ല. കൗതുകകരമെന്നു പറയട്ടെ, ‘എതിരാളിയായ കാനോണും നിക്കോണിനെ പിന്തുടരാനും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ [D] SLR-കള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്താനും പദ്ധതിയിടുന്നു’ എന്ന് പറഞ്ഞുകൊണ്ട് നിക്കി ലേഖനം അവസാനിപ്പിക്കുന്നു. ഇതിനെത്തുടര്‍ന്നാണ് Nikon Inc. അതിന്റെ വെബ്സൈറ്റില്‍ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

‘എസ്എല്‍ആര്‍ വികസനം നിക്കോണ്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഒരു മാധ്യമ ലേഖനം വന്നിരുന്നു. ഈ മാധ്യമ ലേഖനം ഊഹാപോഹങ്ങള്‍ മാത്രമാണ്, നിക്കോണ്‍ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. നിക്കോണ്‍ ഡിജിറ്റല്‍ എസ്എല്‍ആറിന്റെ നിര്‍മ്മാണവും വില്‍പ്പനയും സേവനവും തുടരുകയാണ്. നിക്കോണ്‍ നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയെ അഭിനന്ദിക്കുന്നു.

Nikon Inc ന്റെ പ്രസ്താവന വളരെ സത്യമാണ്, എന്നാല്‍ Nikkei യുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിക്കോണ്‍ വ്യക്തമായി നിഷേധിക്കുന്നുമില്ല. റിപ്പോര്‍ട്ട് തെറ്റാണെന്ന് നിക്കോണ്‍ പറയുന്നുമില്ല, ‘ഇക്കാര്യത്തില്‍ നിക്കോണ്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.’ ‘ഡിജിറ്റല്‍ SLR-ന്റെ ഉത്പാദനവും വില്‍പ്പനയും സേവനവും’ തുടരുമെന്ന് നിക്കോണ്‍ പറയുന്നു, പക്ഷേ അത് തികച്ചും അവ്യക്തമായ പ്രസ്താവനയാണ്.

നിക്കോണ്‍ അതിന്റെ പ്രസ്താവനയില്‍ പുതിയ വികസനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല, ഉല്‍പ്പാദനം മാത്രമാണ്. പുതിയ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വികസിപ്പിക്കുന്നതിന് നിക്കോണ്‍ വിഭവങ്ങള്‍ പകര്‍ന്നുനല്‍കുന്നില്ല എന്നത് അതിശയമല്ലെങ്കിലും, നിക്കോണിന്റെ പ്രസ്താവനയിലെ വാക്കുകള്‍ വ്യക്തമാകുന്നത് അത് നിലവിലുള്ള ഡിഎസ്എല്‍ആറുകളുടെ നിര നിര്‍മ്മിക്കുന്നത് തുടരുകയാണെന്നാണ്.

ടോക്കിയോയുടെ വടക്ക് ടോഹോക്കു മേഖലയിലുള്ള നിക്കോണിന്റെ സെന്‍ഡായി ഫാക്ടറി 1971 മുതല്‍ ക്യാമറകളും ലെന്‍സുകളും നിര്‍മ്മിക്കുന്നു. തീര്‍ച്ചയായും, ഇതെല്ലാം ഒരു റിപ്പോര്‍ട്ടിന്റെയും ഒരു പ്രസ്താവനയുടെയും വരികള്‍ക്കിടയിലുള്ള വായനയാണ്. എന്നാല്‍ നിക്കിയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ടും നിക്കോണിന്റെ പ്രസ്താവനയും ശരിയാണെന്ന് പറയേണ്ടി വരും. ഇസഡ് മൗണ്ട് മിറര്‍ലെസ് ക്യാമറകളുടെയും ലെന്‍സുകളുടെയും വര്‍ദ്ധിച്ചുവരുന്ന നിരയ്ക്ക് അനുകൂലമായി നിക്കോണിന്റെ DSLR-കള്‍ (ഒപ്പം F-മൗണ്ട് ലെന്‍സുകളും) നിര്‍ത്തലാക്കുമെന്നു തന്നെ ഉറപ്പിക്കേണ്ടിയിരിക്കുന്നു.

(ഡിപി റിവ്യുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയുള്ളത്.)

LEAVE A REPLY

Please enter your comment!
Please enter your name here