Home News സോണി ക്യാമറ A7 M4 ന് കുത്തനെ RRPവില കുറച്ചു

സോണി ക്യാമറ A7 M4 ന് കുത്തനെ RRPവില കുറച്ചു

772
0
Google search engine

സോണി A7 M4 ന് RRP (റെക്കമന്റഡ് റീട്ടെയിൽ  ൈപ്രസ്)  കേരളത്തിൽ 2,18,500 ൽ നിന്നും 2,14,000 ത്തിലേക്ക് കുത്തനെ വില കുറച്ചു. 2,42,490 രൂപയാണ്  ബോഡിയുടെ MRP വില. കമ്പനി വില്പന നടത്താൻ പറയുന്ന വിലയെയാണ് RRP എന്നു പറയുന്നത്. എന്നാൽ MRP വരെ വില്പന നടത്താൻ ഡീലർക്ക് അവകാശമുണ്ട്. ആദ്യത്തെ RRP 2,15,000 രൂപയും പിന്നീട് 2,18,500 രൂപയായി വർദ്ധിപ്പിക്കുകയും ഇപ്പോൾ അത് വീണ്ടും 2,14,000 രൂപയായി കുറയ്ക്കുകയും ചെയ്തു. ക്യാമറയ്ക്ക് കംപ്ലയിന്റ് വന്നതാണ് വില കുറയ്ക്കുവാൻ കാരണമെന്ന്  മാർക്കറ്റിൽ പൊതുവേ സംസാരമുണ്ട്. പുതിയ RRP അനുസരിച്ച് A7  IV(SEL 24-105G kit) ന് 298500 രൂപയും(SEL 24-74Z kit) ന് 267500 രൂപയുമാണ്. സാധാരണ ഗതിയിൽ RRP കമ്പനി കുറയ്ക്കാറില്ല. അതേസമയം പ്രോഡക്ടിൽ എന്തെങ്കിലും പാളിച്ചകൾ വരുമ്പോഴോ മാർക്കറ്റിൽ പ്രോഡക്ടിന് ഇടിവു സംഭവിക്കുമ്പോഴോ ആണ് സാധാരണ വില കുറയ്ക്കാറ്. അല്ലെങ്കിൽ ഓഫർ സമയത്ത് വില കുറയ്ക്കാറുണ്ട്. ഈ ക്യാമറ 2,35,000 രൂപയ്ക്കു വരെ വിറ്റ ഡീലർമാരുണ്ട്. എന്നാൽ ഇപ്പോൾ 2 ലക്ഷത്തിന് താഴെ വരെ ക്യാമറ വിൽക്കുന്നതായും പറയപ്പെടുന്നു. ഇത് ബിൽ സെയിലിംഗിൽ കൂടി ആണെന്ന് പറയുന്നു.  എന്താണ്   ബിൽ സെയിലിങ്ങ്? അടുത്ത ലക്കം  ഫോട്ടോവൈഡ് മാഗസിനിൽ  ഇതിനെക്കുറിച്ച് വിശദമായി .

LEAVE A REPLY

Please enter your comment!
Please enter your name here