പുറത്തിറങ്ങും മുന്നേ പരസ്യമായി, ഇത് കാനോണ്‍ ആര്‍100-ന്റെ വിശേഷങ്ങള്‍

0
325

Canon EOS R100-ന്റെ സ്‌പെസിഫിക്കേഷനുകള്‍ കാനോണ്‍ അറിയിക്കും മുന്നേ ഓണ്‍ലൈനില്‍ പുറത്തായി. എന്‍ട്രി ലെവല്‍ APS-C ക്യാമറയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇതൊരു രൂപം നല്‍കുന്നു. Canon EOS R100, R സിസ്റ്റം ശ്രേണിയിലെ ആദ്യത്തെ ട്രിപ്പിള്‍ അക്ക ക്യാമറയായിരിക്കും – Canon EOS 200D പോലുള്ള ക്യാമറകളുടെ പേരിടല്‍ അതിന്റെ എന്‍ട്രി സ്ഥാനം സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, 200D തുടക്കക്കാരെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന DSLR ആണെങ്കിലും, Canon EOS R100 പകരം കൂടുതല്‍ വിപുലമായ പാക്കേജ് നിര്‍ദ്ദേശിക്കുന്നു, അത് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യം വച്ചുള്ളതാണ് – അതുപോലെ, സമീപകാലത്തെ പോലെ APS-C വ്‌ലോഗിംഗ് ക്യാമറകളിലേക്ക് ഇതു മിഴിതുറക്കുന്നു. R100-ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്:

• 24.2MP APS-C സെന്‍സര്‍
• ഡിജിക് എക്‌സ് പ്രോസസര്‍
• 12fps (മെക്കാനിക്കല്‍)
• 4K 30p
• ഡ്യുവല്‍ പിക്‌സല്‍ AF II
• 1.04 ദശലക്ഷം ഡോട്ട് വാരി-ആംഗിള്‍ ടച്ച്സ്‌ക്രീന്‍
• EVF ഇല്ല

ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ ഒഴിവാക്കി, ഒരു അള്‍ട്രാ കോംപാക്റ്റ് ഫോം ഫാക്ടര്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ആദ്യത്തെ EOS R ക്യാമറയാണ് ഇതെന്ന് മനസ്സിലാക്കാം. ഇത് വ്‌ലോഗിംഗ് പ്രൊഫൈലിന് അനുയോജ്യമാകും, കാരണം ഈ വിഭാഗം ഉപയോക്താവ് പ്രാഥമികമായി റിയര്‍ സ്‌ക്രീനില്‍ ഷൂട്ട് ചെയ്യുന്നു – ഈ സാഹചര്യത്തില്‍ സെല്‍ഫ് ഷൂട്ടിംഗിനായി ഇത് ഉപയോഗിക്കാം. പുറമേ, പുതിയ ആക്സസറികള്‍ ക്യാമറയ്ക്കൊപ്പം ലോഞ്ച് ചെയ്യുമെന്നുറപ്പാണ്, അതിനര്‍ത്ഥം Canon EVF-DC2 (ഹോട്ട് ഷൂ വഴി ബന്ധിപ്പിക്കുന്ന ഒരു കോംപാക്റ്റ് EVF) പോലെയുള്ള ഒന്ന് നമ്മള്‍ കണ്ടേക്കാം എന്നാണ്. ഒപ്പം, കൂടുതല്‍ RF-S ലെന്‍സുകള്‍ വന്നേക്കാം, കൂടാതെ ഒരു കോംപാക്റ്റ് ക്യാമറയ്ക്കൊപ്പം ഒരു പാന്‍കേക്ക് ലെന്‍സും ഉണ്ടാകുമെന്നും സൂചനയുണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here