ജനശ്രദ്ധ നേടി ഫോട്ടോവൈഡ് മാഗസിന്‍ മസായിമാര സ്‌പെഷ്യല്‍

0
86

ഫോട്ടോവൈഡ് ക്യാമറ ക്ലബ് ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ വൈല്‍ഡ് ലൈഫ് ക്യാമ്പിന്റെ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഫോട്ടോവൈഡ് മാഗസിന്‍ പ്രത്യേക പതിപ്പ് പുറത്തിറങ്ങി. നവംബര്‍ ലക്കമാണ് മസായി മാരയില്‍ നിന്നുള്ള ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമായി പ്രത്യേകലക്കമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇതാദ്യമായാണ് ഒരു ക്യാമറ ക്ലബ്ബ് ഇന്ത്യയില്‍ നിന്നും വിദേശത്ത് ഒരു വൈല്‍ഡ് ലൈഫ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പത്തോളം പേര്‍ പങ്കെടുത്ത ക്യാമ്പിന്റെ മുഴുവന്‍ വിശേഷങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ലക്കം വായനക്കാരില്‍ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഫോട്ടോവൈഡ് ഇത്തരത്തില്‍ ഒരു പ്രത്യേകലക്കം പുറത്തിറങ്ങുന്നത്. ചിത്രങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും വൈവിധ്യം കൊണ്ട് ഏറെ ജനശ്രദ്ധ നേടിയ മാഗസിന്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

ഫോട്ടോ വൈഡ് മാഗസിന്റെ മുൻ ലക്കങ്ങൾ കാണുവാൻ 👇
https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here