Home ARTICLES ഫോട്ടോവൈഡ് ഡിസംബര്‍ലക്കം വിപണിയില്‍

ഫോട്ടോവൈഡ് ഡിസംബര്‍ലക്കം വിപണിയില്‍

123
0
Google search engine

ഓട്ടോമോട്ടീവ് ഫോട്ടോഗ്രാഫിയുടെ വ്യത്യസ്ത രീതികള്‍ അവതരിപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഫോട്ടോവൈഡ് മാഗസിന്റെ ഡിസംബര്‍ ലക്കം വിപണിയിലെത്തി. ഓട്ടോമോട്ടീവ് ഫോട്ടോഗ്രാഫിയിലെ ലൈറ്റിങ്, ആംഗിള്‍, കോമ്പോസിഷന്‍ എന്നിവ മുന്‍നിര്‍ത്തി അന്താരാഷ്ട്ര ഫോട്ടോഗ്രാഫിയിലെ വിവിധ പ്രത്യേകതകള്‍ ലേഖനം വിശദീകരിക്കുന്നു. ഒപ്പം ഡെപ്ത് ഓഫ് ഫീല്‍ഡിന്റെ വിവിധവശങ്ങളെയും പ്രതിപാദിക്കുന്നു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് യോജിച്ച ഏറ്റവും മികച്ച ബജറ്റ് ക്യാമറ അവതരിപ്പിക്കുന്ന ലേഖനമാണ് ഈ ലക്കത്തിന്റെ മറ്റൊരു സവിശേഷത. ഒപ്പം കാനോണിന്റെ ആര്‍ 6-2 വിന്റെ റിവ്യുവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറക്കാനാവാത്ത ചിത്രത്തില്‍ സാഹിത്യകാരന്‍ സേതു തന്റെ എടുക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളെക്കുറിച്ച് അനുസ്മരിക്കുന്നു. കൂടാതെ, മറ്റു സ്ഥിരം പംക്തികളും.

 

LEAVE A REPLY

Please enter your comment!
Please enter your name here