സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സെമി സില്‍ഹൗട്ട് ചിത്രം. ചിത്രത്തിന്റെ വീക്ഷണകോണ് ഒന്നു മാറ്റിയിരുന്നെങ്കില്‍ എന്നു ഫോട്ടോഗ്രാഫര്‍ പിന്നീട് ചിന്തിച്ചിട്ടുണ്ടാകും.പ്രതിമയും സൈക്കിളും ഫ്രെയിമില്‍ കുറച്ചു കൂടി സാന്നിദ്ധ്യം അറിയിക്കേണ്ടതായിരുന്നു.തിട്ടയുടെ ഡയഗണല്‍ എന്‍ട്രി ചിത്രത്തെ കുറെ ശക്തിമത്താക്കി.കോമ്പോസിഷനിലും വീക്ഷണകോണിലും കുറച്ചു കൂടി ഫോട്ടോഗ്രാഫര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.