എ പി എ സ് സി ടൈപ്പ് സെന്‍സറുമായി അടുത്തിടെ വിപണിയിലറങ്ങിയ മിറര്‍ലെസ്സ് ക്യാമറയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കു കിട്ടുന്നില്ല – എക്സ് ടി 3 കിരീടമില്ലാത്ത രാജാവ്. ക്രോപ്പ് സെന്‍സര്‍ ആണെങ്കിലും അതിലെന്താ എന്നാണു ഫ്യൂജി അധികൃതരുടെ ചോദ്യം. ഇവന്റ്ഫോട്ടോ – വിഡിയോഗ്രാഫിക്ക് ക്രോപ് സെന്‍സര്‍ തന്നെ ധാരാളം. ട്രെഡീഷണല്‍ ക്യാമറാ നിര്‍മ്മാതാക്കള്‍ ആദ്യം ഫോളോ ചെയ്തിരുന്ന ഫുള്‍ ഫ്രെയിം കണ്‍സപ്റ്റ് ഡിജിറ്റലിലും പിന്തുടര്ന്ന് വന്നിരുന്നവരാണ് അധികവും. ഡിജിറ്റലില്‍ ഈ ഫുള്‍ ഫ്രെയിംകണ്സപ്റ്റ് ആവിഷ്കരിക്കുമ്പോള്ഒരു ലക്ഷത്തിനടുത്തു ഉപകരണങ്ങളില്‍ വില വ്യത്യാസം വരും. അതോടൊപ്പം അനുബന്ധ അക്സസറീസുകളിലും. അതിനാല്‍ തന്നെ ഫ്യൂജി അധികൃതരുടെ ചോദ്യം പ്രസക്തമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിനോടൊപ്പം തന്നെ ഈ കൊച്ചു കേരളത്തിലും ഫ്യൂജിയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലിറക്കി എന്നത് ഈ കൊച്ചു കേരളത്തിലെ പ്രൊഫഷണലുകളെ ഫ്യൂജി കരുതലോടെ കാണുന്നു എന്നതിന്റെ തെളിവാണ്. ഒരു ഡസനോളം ഫ്യൂജിഎക്സ് ടി 3 ക്യാമറകളാണ് ലോഞ്ചിന് മുന്നേ കേരളത്തില്‍ പ്രീ ബുക്കിങ് നടന്നത്. ലോഞ്ചില്‍ വച്ച് തന്നെ ഇവര്‍ക്കുള്ള ക്യാമറകളും വിതരണം ചെയ്തത് മറ്റു ബ്രാന്‍ഡ് വിതരണക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യവുമാണ്. ഒരു മികച്ച ഫുള്‍ ഫ്രെയിം ക്യാമറയില്‍ ഉള്ളതിനേക്കാള്‍ മികവുറ്റ ഫീച്ചറുകളാണ് എക്സ് ടി 3 യില്‍ ഉള്ളതെന്ന് നിസ്സംശയം പറയാം. ആദ്യമായി എസ് ഡി കാര്‍ഡില്‍ 10 ബിറ്റ് റെക്കോര്‍ഡിങ് ഉള്‍പ്പെടുത്തി ഇറങ്ങുന്ന ക്യാമറ എന്ന് പറയുമ്പോള്‍ തന്നെ ക്വാളിറ്റിയയുടെ കാര്യത്തില്‍ ഫ്യൂജി അതീവ ശ്രദ്ധ ചെലുത്തിയിരിക്കുന്നു എന്ന് വേണം പറയാന്‍. പ്രധാന സവിശേഷതകളിലേക്കു കടക്കാം. 26 മെഗാ പിക്സല്‍ സിമോസ്4സെന്‍സര്‍ ആണ് എക് സ് ടി 3 യില്‍ ഉപയോഗിച്ചിരിക്കുന്നത്. സി മോസ് 4 സെന്‍സറിന്റെ പ്രധാന ഗുണം ഹൈ ഫ്രെയിം റേറ്റില്‍ വീഡിയോ ഷൂട്ട് സാധ്യമാക്കുന്നു എന്നതാണ്. 425 പോയിന്റ് ഹൈബ്രിഡ് ഓട്ടോ ഫോക്കസ് സിസ്റ്റം എടുത്തു പറയേണ്ടുന്ന മേന്മയാണ്. അതായത് രണ്ടു പോയിന്റുകള്‍ക്കിടയില്‍ വളരെ ഫാസ്റ്റ് ആയി ഫോക്കസ് ചെയ്യാന്‍ ഹൈബ്രിഡ് ഓട്ടോ ഫോക്കസിംഗിന് സാധിക്കും. ഈ രണ്ടു പോയിന്റുകള്‍ ഫേസ് ഡിറ്റെക്ഷന്‍ എന്ന സെന്‍സര്‍ സാങ്കേതികവിദ്യയിലും കോണ്ട്രാസ്റ് ഡിറ്റെക്ഷന്‍ എന്ന ലൈറ്റ് സെന്‍സിറ്റിവിറ്റിയിലും അധിഷ്ഠിതമായിരിക്കും. എന്നതിനാല്‍ തന്നെ കൃത്യമായ ഓട്ടോഫോക്കസ് വളരെ ഫാസ്റ്റ് ആയി ചെയ്യുവാന്‍ സാധിക്കുന്നു. ഇങ്ങനെ രണ്ടു പോയിന്റുകള്‍ സെന്‍സ് ചെയ്തു ഫോക്കസ് ചെയ്യാന്‍ സാധിക്കുന്ന ഫോക്കസ് സാങ്കേതികത്വത്തെയാണ് ഹൈബ്രിഡ് ഓട്ടോ ഫോക്കസ് എന്ന് പറയുന്നത്.അതോടൊപ്പം തന്നെഎ എഫ് ട്രാക്കിങ് രീതികളുംപരിഷ്കരിച്ചു. വേഗത കൂട്ടിയിരിക്കുന്നു. എ എഫ് മോഡില്‍ 20 ഫ്രെയിംസ് പെര്സെക്കന്ഡില് ഷൂട്ട് ചെയ്യാന്‍ സാധിക്കും എന്നത് പ്രൊഫഷണല്‍ ക്യാമറകളില്‍ മികച്ചു നില്ക്കുന്നു. മെക്കാനിക്കല്‍ ഷട്ടറില്‍ 11 ഫ്രെയിംസ് പെര് സെക്കന്റും ഇലക്ട്രോണിക് ഷട്ടറില്‍30 ഫ്രെയിംസ് പെര്സെക്കന്റും കണ്ടിന്യൂസ് പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്. 3,69മെഗാപിക്സല്‍ ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ ആണ് ക്യാമറയ്ക്കുള്ളത്. അതോടൊപ്പം തന്നെ 3 ആക്സിസ് റ്റില്ട്ടിങ് ടച്ച് എല്‍സിഡി സ്ക്രീനും ഉണ്ട്. ഹൈ ഡെഫനിഷന്‍ മീഡിയ ഇന്റര്‍ ഫേസ് വഴി എക്സ്റ്റേണല്‍ ആയി 10 ബിറ്റില്‍ 4 2 2 കളര്‍ കോഡെക്കില് ഷൂട്ട് ചെയ്യാം എന്നത് പരസ്യം പോലുള്ള അല്‍പ്പം കൂടി പ്രൊഫഷണല്‍ ആയ വര്‍ക്കുകള്‍ക്കു അനുയോജ്യമാണ്. സെന്‍സറിന്റെ മുഴുവന്‍ വീതിയും ഉള്‍ക്കൊണ്ടു കൊണ്ട് 4 കെ വീഡിയോ 30 ഫ്രെയിംസിലും 1.18 എക്സ് ക്രോപ്പില്‍ 60 ഫ്രെയിംസിലും ഷൂട്ട് ചെയ്യാം. ഇന്റേണല്‍ ആയി എഫ് ലോഗ് റെക്കോര്‍ഡിങ്ങും ഉണ്ട്. അതായത് സ്റ്റില്‍ ഇമേജുകളില്‍ റോ പ്രോസസിങ് ചെയ്യുന്ന രീതി വീഡിയോയിലും ആവിഷ്കരിച്ചിരിക്കുന്നു. അതിനാല്‍ തന്നെ കളര്‍ കണക്ഷന് പോലുള്ള കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാം. അടുത്ത ഫേം വെയര്‍ അപ്ഡേറ്റ് വേര്‍ഷന്‍ വഴി എച് എല്‍ ജി സാങ്കേതിക വിദ്യ എഫ് ലോഗില്‍ ആവിഷ്കരിക്കും എന്ന് ഫ്യൂജി പ്രഖ്യാപിച്ചിട്ടുണ്ട് . ഹൈബ്രിഡ് ലോഗ് ഗാമ എന്ന സാങ്കേതികത്വം അപ്ഡേറ്റ് ചെയ്യുന്നതോടെ കളര്‍ സിറ്റിങ്ങില്‍ കൂടുതല്‍ മികവ് കൈവരിക്കാന്‍ ഫ്യൂജിക്കാവും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ തന്നെ ഇതിന്റെ ഫേം വെയര്‍ അപ്ഡേഷന് ഫ്യൂജി ലഭ്യമാക്കും. രണ്ടു എസ് ഡി കാര്‍ഡ് സ്ലോട്ടുകളാണ് എക്സ് ടി 3 യില്‍ ഉള്ളത്, ഒരേ സമയം രണ്ടു കാര്‍ഡുകളിലും ഒന്നിനു പുറകെ അടുത്തതിലും എന്ന പോലെ റെക്കോര്‍ഡ് ചെയ്യാം. അതോടൊപ്പം എക്സ്റ്റേണല്‍ റെക്കോര്‍ഡിങ്ങില്‍ 10 ബിറ്റ് 4 2 2 കളര്‍ കോഡെക്കില് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുമ്പോള്ത്തന്നെ എസ് ഡി കാര്‍ഡില്‍ 10 ബിറ്റ് 4 2 0 കളര്‍ കോഡെക്കിലും റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. യു എസ് ബി – സി ടൈപ്പ് കണക്ടറാണ് ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.വളരെ ഫാസ്റ്റ് ആയ ചാര്‍ജ്ജിങ് ഇത് നല്കുന്നു.ഹെഡ് ഫോണ്‍, മൈക്ക് സോക്കേറ്റുകള് തനിച്ചു ഇതിലുണ്ട്. ഇന്‍ ലെന്‍സ് സ്റ്റെബിലൈസേഷന്‍ ആണുള്ളത്. ഗിമ്പല്‍ ഉപയോഗം ഉദ്ദേശിച്ചാണ് ഇന്‍ ബോഡി സ്റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. എന്തായാലും അത് ഒരു കുറവായി ഒട്ടും തന്നെ തോന്നുന്നില്ല. 18 – 55 കിറ്റ് ലെന്‍സ് അടക്കം 1,49,999 വില.