Home Accessories കൂള്‍ & വാംഫില്‍റ്ററുകള്‍

കൂള്‍ & വാംഫില്‍റ്ററുകള്‍

1681
0
Google search engine

ഫോട്ടോവൈഡ് റിസര്‍ച്ച് വിങ്


ഡിഎസ്എല്‍ആര്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഫോട്ടോഗ്രാഫിയില്‍ ചിത്രങ്ങളെ പരമാവധി എങ്ങനെ സുന്ദരമാക്കാമെന്നാണ് ഓരോ ഫോട്ടോഗ്രാഫര്‍മാരും ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നവരില്‍ ഭൂരിപക്ഷം വിവിധ ഫില്‍ട്ടറുകളുടെ ആരാധകരാണ്. ഇതില്‍ ക്യാമറയുടെ സെന്‍സറില്‍ എത്തുന്ന പ്രകാശത്തിന്റെ വൈറ്റ് ബാലന്‍സ് വ്യത്യാസപ്പെടുത്തുന്നതിനു വേണ്ടി മാത്രം പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഒരു പ്രത്യേകതരം ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതൊരു ടെക്‌നിക്കല്‍ എററാണെന്നു കരുതി ക്യാമറ മാറ്റിയവരെ അത്ഭുതപ്പെടുത്തി കൊണ്ട് ഈ ഫില്‍ട്ടര്‍ നല്‍കുന്ന റിസല്‍ട്ട് ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഈ ഫില്‍ട്ടറിനു പറയുന്ന പേരാണ്, കൂളിങ്ങ് & വാമിങ് ഫില്‍റ്ററുകള്‍
ഈ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നത് ക്യാമറയുടെ സെന്‍സറില്‍ എത്തുന്ന പ്രകാശത്തിന്റെ വൈറ്റ് ബാലന്‍സ് വ്യത്യാസപ്പെടുത്തുന്നതിനാണെന്നു മുന്‍പ് സൂചിപ്പിച്ചല്ലോ. ഡിഎസ്എല്‍ആര്‍ ക്യാമറകളിലെ ഈ ടെക്‌നിക്ക് പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാണ് ഈ ഫില്‍ട്ടര്‍ ഉപയോഗിക്കുന്നത്.. ദോഷകരമായ കളര്‍ കാസ്റ്റ് ഒഴിവാക്കുന്നതിനും മേഘാവൃതമായ അന്തരീക്ഷത്തിന് സൂര്യാസ്തമന സമയത്തെപ്പോലെ നിറപ്പകിട്ട് (വാംത്ത്) നല്‍കുന്നതിനും ഇവ ഉപകരിക്കും. തെരുവ് വിളക്കുകളുടെ പ്രകാശം ഇതിനൊരു വലിയ ഉദാഹരണമാണ്.
രാത്രിയില്‍ സോഡിയം വേപ്പര്‍ ലാമ്പുകള്‍കൊണ്ട് പ്രകാശിപ്പിക്കുന്ന തെരുവുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍, ഓറഞ്ച് കളര്‍-കാസ്റ്റ് ഉണ്ടാകും. ഒറ്റനിറം മാത്രമുള്ള (മോണോ ക്രൊമാറ്റിക്) പ്രകാശം മൂലം ഉണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ പരിഹരിച്ച് എല്ലാ നിറങ്ങളും കാണിക്കാന്‍, വൈറ്റ് ബാലന്‍സ് കറക്ഷന്‍ കൊണ്ട് സാധ്യമല്ല. ഇത്തരം ഏകനിറ പ്രകാശം മൂലം ഉണ്ടാകുന്ന നിറഭേദങ്ങള്‍ ഒഴിവാക്കാന്‍ ഒരു കൂളിങ് ഫില്‍റ്ററോ, സ്‌പെഷ്യല്‍ സ്ട്രീറ്റ് ലൈറ്റ് ഫില്‍റ്ററോ, ഉപയോഗിക്കാവുന്നതാണ്.
മിക്ക ഡിജിറ്റല്‍ ക്യാമറകളും ഓട്ടോമാറ്റിക്കായി വൈറ്റ് ബാലന്‍സ് അഡ്ജസ്റ്റുമെന്റുകള്‍ (ക്രമീകരണം) നടത്തും എന്നതിനാല്‍, കൂള്‍ ആന്‍ഡ് വാം ഫില്‍റ്ററുകളുടെ പ്രാധാന്യം വളരെ കുറഞ്ഞിട്ടുണ്ട്. കൂടാതെ, ഫോട്ടോഷോപ്പില്‍ റോ-ഫയല്‍ ഫോര്‍മാറ്റിലെ ഫോട്ടോകള്‍ക്ക് മിനുക്കുപണികള്‍ നടത്താനും കഴിയും. എന്നിരുന്നാലും, ഏകനിറ തെരുവു പ്രകാശം, അണ്ടര്‍-വാട്ടര്‍ ഫോട്ടോഗ്രാഫി, തുടങ്ങിയ ചില സ്ഥിതിവിശേഷങ്ങളില്‍, കളര്‍ ഫില്‍റ്ററുകള്‍ ആവശ്യമായി വരും. അതിനു കാരണം, വൈറ്റ്-ബാലന്‍സ് ക്രമീകരണങ്ങള്‍ കൊണ്ട് ഫുള്‍-കളര്‍ ലഭിക്കുകയില്ലാത്ത വിധത്തില്‍ ഏകനിറ പ്രകാശം ഇമേജിനെ ബാധിക്കുമെന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here