Home PROFILES NATURE PHOTOGRAPHERS പാനാസോണിക്ക് ലുമിക്‌സ് എസ് വണ്‍ ആറിന് ബോഡിക്കു മാത്രം 3699 ഡോളര്‍, ഏപ്രിലില്‍ വിപണിയില്‍

പാനാസോണിക്ക് ലുമിക്‌സ് എസ് വണ്‍ ആറിന് ബോഡിക്കു മാത്രം 3699 ഡോളര്‍, ഏപ്രിലില്‍ വിപണിയില്‍

1288
0
Google search engine

പാനാസോണിക്കിന്റെ ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് ലുമിക്‌സ് എസ് വണ്‍ ആര്‍. ഇതിനു ബോഡിക്കു മാത്രം 3699 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില. ലുമിക്‌സ് എസ് വണ്‍ എന്ന ക്യാമറയും മൂന്നു ലെന്‍സുകളും ഇതിനു പുറമേ പാനാസോണിക്കില്‍ നിന്നും എത്തുന്നുണ്ട്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിട്ടാണ് ഈ ക്യാമറയുടെ വരവ്.

പാനാസോണിക്കിന്റെ എസ് സീരിസ് ക്യാമറയില്‍ ഏറ്റവും കൂടുതല്‍ മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറയാണിത്. 47.3 മെഗാപിക്‌സലാണ് എസ് വണ്‍ ആറിന്റെ ശേഷം. ഇതിനൊപ്പം പുറത്തിറങ്ങുന്ന എസ് വണ്ണിന്റെ ഇരട്ടി. ലെയ്ക്ക, സിഗ്മ എന്നിവരോടു ചേര്‍ന്നു പാനാസോണിക്ക് പുറത്തിറക്കുന്ന എല്‍ മൗണ്ട് സ്റ്റാന്‍ഡേര്‍ഡാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹൈ റെസല്യൂഷന്‍ മള്‍ട്ടി ഷൂട്ട് മോഡാണ് ഈ ക്യാമറയിലും എസ് വണ്ണിലെന്നതു പോലെ പ്രത്യേകത. 96 എംപി ആയിരുന്നു എസ് വണ്ണിന്റെ ഹൈ സെന്‍സര്‍ റെസല്യൂഷന്‍ എങ്കില്‍ ഈ ക്യാമറയില്‍ അത് 187 എംപിയാണ്. വീഡിയോ ചിത്രീകരിക്കാന്‍ 4കെ, 6കെ സൗകര്യം.

രണ്ടു ക്യാമറയിലും റോബസ്റ്റ് വെതര്‍ റെസിസ്റ്റന്‍സ്, ഇന്‍ ബോഡി 5 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലുമിക്സ് ലെന്‍സുകളിലെ ഒപ്റ്റിക്കല്‍ സ്റ്റെബിലൈസേഷന്‍ ബോഡിയിലെ ഇമേജ് സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്നുണ്ട്. 

ഫോക്കസ് കൃത്യതയ്ക്കു വേണ്ടി പാനാസോണിക്ക് വികസിപ്പിച്ച ഡിഎഫ്ഡി (ഡെപ്ത് ഫ്രം ഡീഫോക്കസ്) സംവിധാനം ഈ ക്യാമറയിലുമുണ്ട്. ഫോക്കസ് കൃത്യതയുടെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണിത്. കോണ്‍ട്രാസ്റ്റ് അടിസ്ഥാനപ്പെടുത്തിയ ഓട്ടോ ഫോക്കസ് സംവിധാനമാണ് ഈ ക്യാമറയിലുമുള്ളത്. മൂന്ന് ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍ എസ് വണ്ണിലേതു പോലെ തന്നെ മൂന്നു ഭാഗങ്ങളിലേക്ക് തിരിക്കാനും കഴിയും. ഏപ്രിലിലാണ് ഈ ക്യാമറ വില്‍പ്പനക്കെത്തുന്നത്. 24-105 എംഎം എഫ് 4 ലെന്‍സ് സഹിതം 4599 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here