ലെയ്ക്ക എം10-പി എഡീഷന്‍ സഫാരി ക്യാമറകള്‍ പുറത്തിറക്കുന്നു. ഒപ്പം സമ്മിക്രോണ്‍ എം 50-എംഎം എഫ് 2 സഫാരി ലെന്‍സുമുണ്ട്. ലെന്‍സും ബോഡിയും പ്രത്യേകമായാണ് വില്‍പ്പനയ്ക്കുള്ളകത്. ബോഡി 1500 എണ്ണവും ലെന്‍സ് 500 എണ്ണവും മാത്രമാണ് വില്‍പ്പനയ്ക്ക്. മിലിട്ടറി ഉപയോഗത്തിനു വേണ്ടി നിര്‍മ്മിച്ചതാണ് ഈ ക്യാമറകള്‍. ഏതു സാഹര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ഈ ക്യാമറ ഒലീവ് ഗ്രീന്‍ ഇനാമല്‍ ഫിനീഷോടു കൂടിയതാണ്. മിലിട്ടറി ആവശ്യത്തിന് ഉപയോഗിക്കുന്ന സഫാരി ക്യാമറ ഇതിനു മുന്‍പും പരിമിതമായ അളവില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. പ്രീമിയം സെഗ്മന്റിലുള്ളതാണ് ക്യാമറ.
സഫാരി ക്യാമറയുടെ ബോഡി 8450 ഡോളറിന് ഫെബ്രുവരി ആദ്യം മുതല്‍ ലഭ്യമാവും. ലെന്‍സിന് 2750 ഡോളറാണ് വില.