Home Mobiles ക്യാമറ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ വാര്‍ത്ത വായിക്കുക

ക്യാമറ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ വാര്‍ത്ത വായിക്കുക

2815
0
Google search engine

മൊബൈല്‍ ഫോണുകളുള്ള ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ഫോണില്‍ ക്യാമറ ആപ്പുകള്‍ ധാരാളമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ്. അത്തരത്തിലൊരാളാണ് നിങ്ങളെങ്കില്‍ തുടര്‍ന്നു വായിക്കുക. പ്ലേസ്റ്റോറില്‍ ഉണ്ടായിരുന്ന 29 ആന്‍ഡ്രോയിഡ്
ക്യാമറ ആപ്പുകള്‍ വ്യാജമായിരുന്നുവെന്നും അവ നീക്കം ചെയ്തിരിക്കുന്നുവെന്നും ഗൂഗിള്‍ അറിയിച്ചിരിക്കുന്നു. അത്തരം ആപ്പുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ് വെയര്‍ തന്നെ നശിപ്പിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. പല ആപ്പുകളും ബ്യൂട്ടി ആപ്പുകളാണ്. നിങ്ങളെടുക്കുന്ന ചിത്രത്തെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്ന ഈ ആപ്പുകളില്‍ പലതും പലവിധത്തില്‍ ഉപദ്രവകാരികളാണെന്ന് സെക്യൂരിറ്റി കമ്പനി ട്രെന്‍ഡ് മൈക്രോ വ്യക്തമാക്കുന്നു. റിമോട്ട് സര്‍വറുകളില്‍ നിങ്ങള്‍ ഇങ്ങനെയെടുക്കുന്ന ചിത്രങ്ങള്‍ സേവ് ചെയ്യപ്പെടുന്നുണ്ടെന്നും അതൊക്കെയും പല വിധത്തില്‍ പിന്നീട് ദുരുപയോഗപ്പെട്ടേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുറമേ സ്‌ക്രീനില്‍ ഫുള്‍ സൈസ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതുള്‍പ്പെടെ, ഫോണ്‍ അണ്‍ലോക്ക് ചെയ്യാനാവാത്ത വിധത്തില്‍ ലോക്ക് ചെയ്യുമെന്നതും ചില പ്രശ്‌നങ്ങളാണത്രേ.
ഈ 29 ആപ്പുകളില്‍ 11 എണ്ണം ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവയാണെങ്കില്‍ മൂന്നെണ്ണം പത്തുലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്നുണ്ടത്രേ. പ്രോ ക്യാമറ ബ്യൂട്ടി, കാര്‍ട്ടൂണ്‍ ആര്‍ട്ട് ഫോട്ടോ, ഇമോജി ക്യാമറ, ആര്‍ട്ട് എഡിറ്റര്‍, സൂപ്പര്‍ ക്യാമറ, ആര്‍ട്ട് ഇഫക്ട്‌സ് ഫോര്‍ ഫോട്ടോ, ആര്‍ട്ട് ഇഫക്ട്, പ്രിസ്മ ഫോട്ടോ ഇഫക്ട്, പിക്‌സര്‍ എന്നിവയാണ് ഈ ആപ്പുകളില്‍ ചിലത്. ഇവയെല്ലാം തന്നെ ഗുഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈലില്‍ ഈ ആപ്പുകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊള്ളു. ഇതില്‍ ചില ആപ്പുകളുടെ ഫയലുകളില്‍ ചിലത് ഹൈഡ് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താവ് ഏറെ ബുദ്ധിമുട്ടുമെന്നും ട്രെന്‍ഡ് മൈക്രോ മുന്നറിയിപ്പ് നല്‍കുന്നു.
ഫോട്ടോ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യും മുന്നേ അതിന്റെ യൂസര്‍ റിവ്യുകള്‍ വായിക്കുന്നത് ചതിയില്‍പ്പെടാതിരിക്കാന്‍ സഹായിക്കും. സൗജന്യമായി ലഭിക്കുന്ന ഇത്തരം ആപ്പുകള്‍ പലതും പിന്നീട് ആപ്പായി മാറാതെ സൂക്ഷിക്കണമെന്ന് ഗൂഗിള്‍ തന്നെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ഇത്തരം തട്ടിപ്പ് ആപ്പുകള്‍ ഉന്നം വെക്കുന്നത്. കൂടുതല്‍ സ്‌പേസും വേഗതയുമുള്ള ഫോണുകളിലാണ് കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. അതു കൊണ്ടു തന്നെ ഹൈഡ് ചെയ്യപ്പെടുന്ന ആപ്പുകളുടെ ഫയലുകള്‍ തിരിച്ചറിഞ്ഞ് ഡിലീറ്റ് ചെയ്യുക എന്നത് സാങ്കേതിക വൈദഗ്ധ്യമില്ലാത്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here