ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ ക്യാമറയുടെ ടീസര്‍ വീഡിയോ പുറത്തു വിട്ടു. 32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ ക്യാമറയോടെയാണ് വി15 ന്റെ വരവ്. ഇതില്‍ ഒന്ന 48 എംപി റെസല്യൂഷനില്‍ ചിത്രങ്ങളെടുക്കാവുന്ന ക്യാമറയാണ്.
വിവോയുടെ തന്നെ സ്മാര്‍ട്ട് ഫോണായ നെക്‌സിന്റെ 8 മെഗാപിക്‌സല്‍ സെന്‍സര്‍ വികസിപ്പിച്ചാണ് പുതിയ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യ പോപ് അപ് സെല്‍ഫി ക്യാമറയായി കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ഗാഡ്‌ജെറ്റായിരുന്നു വിവോ നെക്‌സ്. 44,990 രൂപയായിരുന്നു ഇതിന്റെ വില.
ഫെബ്രുവരി 20-ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വിവോ വി15 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസ്സസ്സറിന്റെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്. 6 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്ട് ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ യഥാക്രമം 48, 8, 5 എംപി റെസല്യൂഷനിലാണ് പ്രവര്‍ത്തിക്കുക. ഉയര്‍ന്ന ബാറ്ററി ശേഷിയുള്ള ഫോണിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.