Home Accessories ക്യാമറയ്ക്കു മേല്‍ക്കൂരയായി കനോപ്പി, മഴയില്‍ നിന്നും നിങ്ങളുടെ ക്യാമറകള്‍ക്കു സംരക്ഷണം

ക്യാമറയ്ക്കു മേല്‍ക്കൂരയായി കനോപ്പി, മഴയില്‍ നിന്നും നിങ്ങളുടെ ക്യാമറകള്‍ക്കു സംരക്ഷണം

3330
0
Google search engine

മഴക്കാലത്ത് ഫോട്ടോയെടുക്കേണ്ടി വരുമ്പോള്‍ പലരും ക്യാമറ റെയിന്‍ കവറിനെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍, പലപ്പോഴും ഇത് കാര്യക്ഷമാകുന്നില്ലെന്ന പരാതി പല ഫോട്ടോഗ്രാഫര്‍മാരും ഉന്നയിക്കാറുണ്ട്. അത്തരക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പര്യാപ്തമായ പുതിയ ഒരു ആക്‌സസ്സറീ വിപണയിലെത്തുന്നു. ക്യാമറ കനോപ്പി എന്നാണ് ഇതിന്റെ പേര്. ക്യാമറയ്ക്കു മുകളില്‍ ഇത് ഒരു മേല്‍ക്കൂര പോലെ നില്‍ക്കുമെന്നാതാണ് ഇതിന്റെ പ്രത്യേകത. കനോപ്പിയെ എക്‌സ്റ്റേണല്‍ ഫ്‌ളാഷ് ഘടിപ്പിക്കുന്ന ഹോട്ട് ഷൂവിലാണ് ഫിറ്റ് ചെയ്യേണ്ടത്. ഉപയോക്താവിന്റെ ആവശ്യാനുസരണം നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കനത്ത മഴയില്‍ നിന്നും ക്യാമറയ്ക്ക് സംരക്ഷണം നല്‍കാന്‍ ഇതു ധാരാളമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ക്യാമറയുടെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാനും സ്വാഭാവികമായി തന്നെ കൈകള്‍ സ്വതന്ത്രമായി ഉപയോഗിക്കാനും കനോപ്പി ഉപയോഗിക്കുന്നതിലൂടെ സാധ്യമാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം. എന്നാല്‍ നീണ്ടു നിവര്‍ന്ന് നില്‍ക്കുന്ന ഇത് കാഴ്ചയ്ക്ക് അരോചകമാകുന്നുണ്ടെന്ന് ഒരു കൂട്ടരുടെ വാദം പ്രസക്തമാണ്. പക്ഷേ, റെയിന്‍ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ഫോട്ടോഗ്രാഫി ബുദ്ധിമുട്ടാണെന്നു പറയുന്നവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
അമേരിക്കയില്‍ നിന്നാണ് ഈ ക്യാമറ ആക്‌സസ്സറി എത്തുന്നത്. 500 എംഎം ടെലിഫോട്ടോ ലെന്‍സ് പോലും നനയാതെ ഉപയോഗിക്കാന്‍ ഇതിനു കഴിയുമത്രേ.

മഴയത്തു മാത്രമല്ല, മഞ്ഞില്‍ നിന്നും രക്ഷ നേടാന്‍ ഇതു സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വ്യത്യസ്ത അളവുകള്‍ ആവശ്യമുള്ളവര്‍ക്ക് വേണ്ടി കസ്റ്റം യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനും ക്യാമറ കനോപ്പി നിര്‍മ്മാതാക്കള്‍ റെഡി. വേര്‍പെടുത്തിയെടുക്കാവുന്ന രണ്ടു പീസുകളായിട്ടാണ് ഇത് എത്തുന്നത്. നിഷ്പ്രയാസം കൂട്ടിയോജിപ്പിക്കാനും വേര്‍പ്പെടുത്താനും കഴിയുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 80 ഡോളറാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങാവുന്നതാണ്. 

കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാന്‍ ഇവിടെ അമര്‍ത്തുക

LEAVE A REPLY

Please enter your comment!
Please enter your name here