Home News ക്യാമറയ്ക്ക് യോജിച്ച ലെന്‍സാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്

ക്യാമറയ്ക്ക് യോജിച്ച ലെന്‍സാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്

2484
0
Google search engine

ഓരോ ക്യാമറയ്ക്കും യോജിച്ച ലെന്‍സ് ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നു തിരിച്ചറിയാന്‍ എന്താണ് മാര്‍ഗ്ഗം. പലരും ലെന്‍സ് മൗണ്ട് മാത്രം നോക്കിയാണ് ഇപ്പോഴും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ലെന്‍സുകളും ക്യാമറകളും തമ്മില്‍ താരത്യമം ചെയ്ത്, ഓരോന്നിനും യോജിച്ചതാണോ എന്ന് തിരിച്ചറിയുക ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ക്യാമറയുടെ സെന്‍സര്‍ ഫോര്‍മാറ്റിനെ ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്നു പോലും തിരിച്ചറിയാതെയാണ് പലരും ചിത്രങ്ങള്‍ എടുക്കുന്നത്. ഇതിന് ഒരു പ്രതിവിധി എന്ന നിലയില്‍ ഒരു ഓണ്‍ലൈന്‍ ടൂള്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നു.

ക്രിയേറ്റീവ് വീഡിയോ പ്രൊഡക്ഷന്‍ (സിവിപി) കമ്പനിയാണ് ഈ ഓണ്‍ലൈന്‍ ടൂള്‍ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന ക്യാമറയും ലെന്‍സും തമ്മില്‍ താരതമ്യം ചെയ്ത് മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ ഇതു സഹായിക്കുന്നു. ഏതു ലെന്‍സ് ഏതു ക്യാമറയ്ക്ക് സഹായകമാകുമെന്ന് ഇതിലൂടെ വളരെ പെട്ടെന്ന് കണ്ടെത്താം. ഓരോ ക്യാമറയ്ക്കും ഇണങ്ങുന്ന ലെന്‍സ് ഏതെന്ന് കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഈ ഓണ്‍ലൈന്‍ ടൂള്‍ ഇപ്പോള്‍ തന്നെ ഒട്ടനവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. 

ഓരോ സെന്‍സര്‍ ഫോര്‍മാറ്റിനും യോജിച്ച ലെന്‍സ് ഏതെന്ന് ഇതിലൂടെ വളരെ പെട്ടെന്ന് കണ്ടെത്താം. ഇതിനു പുറമേ, സെന്‍സര്‍ ഫോര്‍മാറ്റില്‍ ഒരു ലെന്‍സിന്റെ ഫീല്‍ഡ് ഓഫ് വ്യൂ കണ്ടെത്താനും, സെന്‍സര്‍ ഡേറ്റകള്‍ തമ്മില്‍ താരതമ്യം ചെയ്യാനും, ലെന്‍സ് ഡേറ്റകള്‍ വിശകലനം ചെയ്യാനും ഈ ടൂള്‍ സഹായിക്കുന്നു.

ഓണ്‍ലൈന്‍ ടൂള്‍ ഉപയോഗിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here