Home ARTICLES ഫ്യൂജി എക്‌സ്-ടി3 യുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വരുന്നു

ഫ്യൂജി എക്‌സ്-ടി3 യുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വരുന്നു

1943
0
Google search engine

മികച്ച പെര്‍ഫോമെന്‍സോടെ ഉപയോക്താക്കളുടെ മനമിളക്കിയ ഫ്യുജിയുടെ എക്‌സ്-ടി3യുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിച്ചു. ഐ ഓട്ടോഫോക്കസ്, ഓട്ടോ ഫോക്കസിലെ വര്‍ദ്ധിപ്പിച്ച വേഗത, ഫേസ് ഡിറ്റക്ഷന്‍ എന്നിവയുടെ പരിഷ്‌ക്കരണമാണ് ഇതിലെ പ്രധാന മാറ്റങ്ങള്‍. കൂടാതെ, ടച്ച് ഓപ്പറെബ്ലിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഫ്യുജി അറിയിക്കുന്നു. ഈ ഫേംവെയര്‍ അപ്‌ഡേഷന്‍ വരുന്ന ഏപ്രില്‍ മുതല്‍ ലഭ്യമാവും.

എക്‌സ്-ടി2 വിന്റെ പരിഷ്‌ക്കരിച്ച രൂപമെന്ന നിലയ്ക്ക് വിപണിയിലെത്തിയ ഈ എപിഎസ്-സി ക്യാമറയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് വിപണയിലെ ശ്രദ്ധാകേന്ദ്രമാകാന്‍ കഴിഞ്ഞിരുന്നു. ബ്രാന്‍ഡ് ന്യൂ സെന്‍സര്‍ (26 എംപി ബിഎസ്‌ഐ എക്‌സ് ട്രാന്‍സ് സിമോസ്-4 ഇഞ്ച്), മികച്ച വീഡിയോ പെര്‍ഫോമന്‍സ്, പരിഷ്‌ക്കരിച്ച ഓട്ടോഫോക്കസ് (425 പോയിന്റ് ഹൈബ്രിഡ് ഓട്ടോഫോക്കസ് സിസ്റ്റം) എന്നിവയായിരുന്നു ഇതിന്റെ ഹൈലൈറ്റുകള്‍.

പുറമേ, ത്രീ ആക്‌സിസോടു കൂടിയ തിരിക്കാവുന്ന ടച്ച്‌സ്‌ക്രീന്‍ എല്‍സിഡി, 1.25എക്‌സ് ക്രോപില്‍ പ്രിവ്യു നല്‍കുന്ന സ്‌പോര്‍ട്‌സ് ഫൈന്‍ഡര്‍ സംവിധാനം, 20 എഫ്പിഎസ് എഎഫ് ഷൂട്ടിങ് സാധ്യത, ഇലക്‌ട്രോണിക്ക് ഷട്ടറില്‍ 1.25എക്‌സ് ക്രോപ്പില്‍ തുടര്‍ച്ചയായി 30 ഫ്രെയിമുകള്‍ പകര്‍ത്താവുന്ന വേഗത എന്നിവയൊക്കെയായിരുന്നു എക്‌സ്-ടി3യെ ഉപയോക്താക്കളുടെ പ്രിയ ക്യാമറയാക്കി മാറ്റിയത്. കറുപ്പിലും, സില്‍വര്‍ നിറത്തിലും എത്തിയ ഈ ക്യാമറയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ 1500 ഡോളര്‍ വിലയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here