Home LENSES മൂന്നു ഫുള്‍ഫ്രെയിം ലെന്‍സുമായി ടാമറോണ്‍

മൂന്നു ഫുള്‍ഫ്രെയിം ലെന്‍സുമായി ടാമറോണ്‍

2104
0
Google search engine

ഈ വര്‍ഷം പകുതിയോടെ ഫുള്‍ഫ്രെയിം ക്യാമറകള്‍ക്ക് യോജിച്ച രണ്ടും ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയ്ക്ക് യോജിച്ച ഒരു ലെന്‍സും സഹിതം മൂന്നു പുതിയ ലെന്‍സുകള്‍ വിപണയിലെത്തിക്കുമെന്ന് പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ ടാമറോണ്‍ അറിയിച്ചു. എസ്പി 35എംഎം എഫ് 1.4 യുഎസ്ഡി, 35-150 എംഎം എഫ് 2.8 എന്നിവ എല്ലാ ഫുള്‍ഫ്രെയിം ഡിഎസ്എല്‍ആറിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, അള്‍ട്രാ വൈഡ് ലഭിക്കുന്ന 17-28 എംഎം എഫ് 2.8 ആര്‍എക്‌സ്ഡി എന്ന ലെന്‍സ് സോണിയുടെ ഇ മൗണ്ട് ക്യാമറകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. സോണിയുടെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയ്ക്കു വേണ്ടിയുള്ളതാണിത്.

എസ്പി ശ്രേണിയില്‍ പെട്ട ലെന്‍സുകളുടെ നിരയിലേക്കാണ് ആദ്യ ലെന്‍സ് അവതരിപ്പിക്കുന്നത്. ടാമറോണിന്റെ 35 എംഎം എഎഫ് 1.8-ന്റെ കൂട്ടത്തിലേക്കാണ് എസ്പി 35 എംഎം എഫ് 1.4 എന്ന പ്രൈം ലെന്‍സ് എത്തുന്നത്. കമ്പനിയുടെ ഏറ്റവും വേഗമേറിയ ലെന്‍സ് എന്ന ഖ്യാതിയും ഇതിനുണ്ട്. പുതിയതായി വികസിപ്പിച്ച ഒപ്റ്റിക്കല്‍ ടെക്‌നോളജിയുടെ സഹായത്തോടെ ഉയര്‍ന്ന ഓട്ടോഫോക്കസ് പ്രവര്‍ത്തനവും ഈ ലെന്‍സിന് അവകാശപ്പെടാനുണ്ട്. അപ്പര്‍ച്ചര്‍ റിങ് ഇല്ല. 

കോംപാക്ട് ഡിസൈനിലാണ് 35-150എംഎം എഫ് 2.8-4 എത്തുന്നത്. സ്റ്റെബിലൈസേഷന്റെ സഹായത്തോടെ എത്തുന്ന ഈ സൂം ലെന്‍സ് 45 സെമി ദൂരത്തു നിന്നു പോലും ഷൂട്ട് ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. ഒപ്ടിക്കല്‍ അബിറേഷന്‍ നിലനിര്‍ത്തുന്നതിനായി ലോ ഡിസ്‌പേഴ്‌സിയന്‍ ഗ്ലാസ് എലമെന്റുകള്‍ ഉപയോഗിച്ചിരിക്കുന്നു. പവര്‍ സൂം ഇല്ല. റോട്ടറി സൂം രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ രണ്ടു ലെന്‍സുകളും കാനോണ്‍ ഇഎഫ്, നിക്കോണ്‍ എഫ് (എഫ്എക്‌സ്) ക്യാമറകളില്‍ ഉപയോഗിക്കാം.

സ്റ്റീപ്പിങ് മോട്ടോറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 17-28 എംഎം എഫ് 2.8 എത്തുന്നത് സോണി എ7 സീരിസ് ഷൂട്ടേഴ്‌സിനു വേണ്ടിയാണ്. നിശബ്ദതയും വേഗതയുമാണ് ഇതിന്റെ പ്രത്യേകത. സ്റ്റില്‍ ഫോട്ടോഗ്രാഫിക്കും മൂവി റെക്കോഡിങ്ങിനും ഒരു പോലെ സഹായിക്കുന്ന ക്യാമറയാണിത്. വില ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here