Home Cameras റൈക്കോയുടെ അള്‍ട്രാ റഗ് ഡിജിറ്റല്‍ കോംപാക്ട് ക്യാമറ ഡബ്ല്യുജി-6 വിപണിയിലേക്ക്

റൈക്കോയുടെ അള്‍ട്രാ റഗ് ഡിജിറ്റല്‍ കോംപാക്ട് ക്യാമറ ഡബ്ല്യുജി-6 വിപണിയിലേക്ക്

2021
0
Google search engine

റൈക്കോയുടെ പുതിയ ഡിജിറ്റല്‍ കോംപാക്ട് ക്യാമറ വിപണിയിലേക്ക്. ഏതു സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന പോയിന്റ് ആന്റ് ഷൂട്ട് ശ്രേണിയില്‍ പെട്ട ഈ വാട്ടര്‍പ്രൂഫ് ക്യാമറയില്‍ 20 എംപി ബിഎസ്‌ഐ-സിമോസ് സെന്‍സര്‍ ആണുള്ളത്. 28-140 എംഎം എഫ് 3.5-5.5 ലെന്‍സാണ് ഡബ്ല്യുജി-6 ല്‍ കാഴ്ചകളെ ഒപ്പിയെടുക്കുന്നത്. ബില്‍ട്ട് ഇന്‍ മാക്രോ റിംഗ് ലൈറ്റാണ് വലിയൊരു സവിശേഷത. 20 മീറ്റര്‍ വാട്ടര്‍പ്രൂഫ്, 2.1 മീറ്റര്‍ ഷോക്ക്പ്രൂഫ്, മൈനസ് പത്തു ഡിഗ്രി വരെ പ്രവര്‍ത്തിക്കാവുന്ന വെതര്‍ റെസിസ്റ്റന്‍സ് എല്ലാം തന്നെ ഇതിലുണ്ട്. പേരു പോലെ തന്നെ റഫ് ആന്‍ഡ് ടച്ചായി ഉപയോഗിക്കാമെന്നതാണ് വലിയൊരു മെച്ചം. 

ബില്‍ട്ട് ഇന്‍ ജിപിഎസ്, ഓറിയന്റേഷന്‍സെന്‍സര്‍, ഇലക്ട്രോണിക്ക് കോംപാസ്, മൂന്ന് ഇഞ്ച് (നോണ്‍ ടച്ച്), റിമോട്ട് കണ്‍ട്രോള്‍ റിസീവര്‍ എന്നിവയും ഈ കുഞ്ഞന്‍ ക്യാമറയ്ക്ക് കരുത്തു നല്‍കുന്നു. 4കെ/ 30 വീഡിയോ റെക്കോഡിങ് സൗകര്യവും ഇതിലുണ്ട്. പതിനഞ്ചിലേറെ സീന്‍ മോഡുകള്‍, പ്രീസെറ്റ് ചെയ്യപ്പെട്ട ഫ്‌ളാഷ് മോഡുകള്‍, ഓട്ടോ ഫോക്കസ്, ഡ്രൈവ് മോഡുകള്‍ എന്നിവ നല്ല ഇമേജ് ക്യാപ്ചറിങ് നല്‍കുന്നു. 50 സെമി നോര്‍മല്‍ ഫോക്കസ് റേഞ്ച് ഉള്ള ക്യാമറയില്‍ 1 സെമി മാക്രോ ഫോക്കസ് റേഞ്ചും ഉണ്ട്. വയര്‍ലെസ് കണക്ടുവിറ്റിയും ഇമേജ് സ്‌റ്റെബിലൈസേഷനും ഇല്ല. 5എക്‌സാണ് ഒപ്റ്റിക്കല്‍ സൂം. ഡിജിറ്റല്‍ സൂമിനൊപ്പം മാനുവല്‍ ഫോക്കസും ഉണ്ട്. വൈഫൈ കണക്ടുവിറ്റി ഓപ്ഷണലായി നല്‍കുന്നുണ്ട്. ഓറഞ്ച്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ വൈകാതെ ലഭ്യമാക്കും. 250 ഗ്രാമാണ് ഭാരം. 400 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here