Home Cameras ഹൈഎന്‍ഡ് കോംപാക്ട് ഡിജിറ്റല്‍ ക്യാമറയുമായി റൈക്കോ ജിആര്‍-3

ഹൈഎന്‍ഡ് കോംപാക്ട് ഡിജിറ്റല്‍ ക്യാമറയുമായി റൈക്കോ ജിആര്‍-3

1790
0
Google search engine

റൈക്കോ ജിആര്‍-2 എന്ന ക്യാമറ 2015-ലാണ് പുറത്തിറങ്ങിയത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പരിഷ്‌ക്കരിച്ച മോഡല്‍ വിപണിയിലെത്തിക്കുമ്പോള്‍ റൈക്കോ ആരാധകര്‍ക്ക് സന്തോഷിക്കാനേറെ. സ്ട്രീറ്റ് ഫോട്ടോഗ്രാഫേഴ്‌സിന്റെ പ്രിയപ്പെട്ട ക്യാമറ എന്ന നിലയിലാണ് റൈക്കോയുടെ ഖ്യാതി. ലാര്‍ജ് സെന്‍സര്‍ കോംപാക്ട് ബോഡി ടൈപ്പ് ക്യാമറയാണിത്. പുതിയ ക്യാമറയില്‍ 24 എംപി എപിഎസ്-സി സിമോസ് സെന്‍സര്‍ ആണുള്ളത്. മുന്‍പിത് 16 എംപി മാത്രമായിരുന്നു. ഐഎസ്ഒ യും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ലോ ലൈറ്റ് ഫോട്ടോഗ്രാഫിയില്‍ മേന്മ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 100-102,400 റേഞ്ചിലേക്കാണ് ജിആര്‍-3 മാറുന്നത്. റോ ഫോര്‍മാറ്റില്‍ 14 ബിറ്റില്‍ ചിത്രങ്ങളെടുക്കാം.

ബോഡി ഇമേജ് സ്‌റ്റെബിലൈസേഷനാണ് ഈ ക്യാമറയുടെ വലിയൊരു പ്രത്യേകത. സെന്‍സര്‍ ഷിഫ്റ്റിങ്ങിലൂടെ ഫോര്‍ സ്‌റ്റോപ്പ്‌സ് ഷെയ്ക്ക് റിഡക്ഷന്‍ ഇതില്‍ സാധ്യമാവും. ഈ ടെക്‌നോളജി നാലു വര്‍ഷം മുന്നേ വിവിധ ക്യാമറകളില്‍ നാം കണ്ടതാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സെന്‍സറിലേക്ക് വരുന്ന പൊടിപടലങ്ങളെ ഒഴിവാക്കാന്‍ വേണ്ടി അള്‍ട്രാസോണിക്ക് വൈബ്രേഷന്‍ നടത്തുന്ന സാങ്കേതികത്വം ഈ ക്യാമറയിലുണ്ട്. ഇപ്പോഴിറങ്ങുന്ന മിക്ക മിറര്‍ലെസ് ഡിഎസ്എല്‍ആറിലും ഈ ടെക്‌നിക്ക് ഉണ്ട്. എട്ടുവിധത്തില്‍ പ്രീസെറ്റ് ചെയ്ത വൈറ്റ്ബാലന്‍സ്, 11 വിധത്തിലുള്ള ഓട്ടോഫോക്കസ് എന്നിവയൊക്കെ റൈക്കോയിലെ ആഡംബരങ്ങളാണ്. 

മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍ മെനുവാണ് ഇതിലുള്ളത്. 28 എംഎം എഫ് 2.8 ലെന്‍സിലാണ് ക്യാമറയുടെ പ്രവര്‍ത്തനം. നാലു ഗ്രൂപ്പുകളിലായി ആറ് എലമെന്റുകള്‍ ഇതിനുണ്ട്. മാനുവല്‍ ഫോക്കസും സാധ്യമാവും. 10 സെമിയാണ് നോര്‍മല്‍ ഫോക്കസ് റേഞ്ച്. 6 സെമി മാക്രോ ഫോക്കസ് റേഞ്ചും. ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഇല്ല. 25 മിനിറ്റ് അല്ലെങ്കില്‍ 4ജിബി വരെ തുടര്‍ച്ചയായി വീഡിയോ എടുക്കാം. അതും 1080/.60 പി ഫുട്ടേജില്‍. ബില്‍ട്ട് ഇന്‍ സ്റ്റീരിയോ മൈക്ക് ഉണ്ടെങ്കിലും മൈക്രോഫോണ്‍, ഹെഡ്‌ഫോണ്‍ സോക്കറ്റുകള്‍ ഇല്ല.

ഡിബി-110 ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഒറ്റച്ചാര്‍ജില്‍ 200 ചിത്രങ്ങളെടുക്കാം. 257 ഗ്രാമാണ് ക്യാമറയുടെ ഭാരം. ഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ് എന്നിവ ഉണ്ട്. ഒപ്പം ബ്ലൂടൂത്തും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.

മാര്‍ച്ച് മധ്യത്തോടെ 899 ഡോളറിന് അന്താരാഷ്ട്ര വിപണിയില്‍ ക്യാമറ എത്തിക്കും. ഡബ്ലുജി-4 വൈഡ് ആംഗിള്‍ കണ്‍വേര്‍ഷന്‍ ലെന്‍സ് ആക്സ്സറീസ് ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here