Home Cameras കോംപാക്ട് ക്യാമറയുമായി ഫ്യുജി എക്‌സ് എഫ് 10

കോംപാക്ട് ക്യാമറയുമായി ഫ്യുജി എക്‌സ് എഫ് 10

1990
0
Google search engine

ഫ്യൂജിയില്‍ നിന്നും പുതിയ കോംപാക്ട് ക്യാമറ വിപണിയിലേക്ക്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 500 ഡോളര്‍ വിലയുള്ള ഈ പോക്കറ്റ് ക്യാമറ എപിഎസ്-സി സിമോസ് സെന്‍സറില്‍ 24 മെഗാപിക്‌സല്‍ റെസല്യൂഷന്‍ നല്‍കും. എക്‌സ്എഫ് 10 എന്നാണ് ഇതിന്റെ പേര്. ജെപിജിക്കു പുറമേ റോയിലും ചിത്രങ്ങളെടുക്കാനാവും. 100-12800 ഐഎസ്ഒയില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ലോ ലൈറ്റില്‍ ചിത്രങ്ങളെടുക്കാനുള്ള പ്രത്യേക മോഡുമുണ്ട്. ഏഴു തരത്തില്‍ പ്രീ സെറ്റ് ചെയ്യപ്പെട്ട വൈറ്റ്ബാലന്‍സ് നല്‍കിയിരിക്കുന്ന ഇത് ട്രാവല്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ ഗുണപ്രദമാകും. എന്നാല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നു.

28 എംഎം എഫ്2.8-16 റേഞ്ചിലാണ് ഇതിന്റെ ലെന്‍സ് പ്രവര്‍ത്തിക്കുക. ഫേസ് ഡിറ്റക്ഷന്‍, ലൈവ് വ്യൂ, ടച്ച്, കണ്‍ഡിന്യൂസ്, സിംഗിള്‍, ട്രാക്കിങ്, സെന്റര്‍, മള്‍ട്ടി ഏരിയ, ഫേസ് ഡിറ്റക്ട് തുടങ്ങി പ്രീസെറ്റ് ചെയ്യപ്പെട്ട പതിനൊന്നോളം ഓട്ടോ ഫോക്കസ് സംവിധാനങ്ങള്‍ ക്യാമറയിലുണ്ട്. ഡിജിറ്റല്‍ സൂം നല്‍കിയിരിക്കുന്നു. ഓട്ടോഫോക്കസ് അസിസ്റ്റ് ലാംപും ഉണ്ട്. മാനുവല്‍ ഫോക്കസ് ലഭ്യമാണ്. 91 പോയിന്റ് ഹൈബ്രിഡ് ഓട്ടോഫോക്കസ് ഉള്ള ഇതില്‍ നോര്‍മല്‍ ഫോക്കസ് റേഞ്ച് 10 സെമി ആണ്. മാക്രോ ഫോക്കസ് റേഞ്ചും അത്ര തന്നെ (3.94 ഇഞ്ച്)

മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള എല്‍സിഡി ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. പുറമേ, ലൈവ് വ്യൂ, ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് എന്നിവയുണ്ട്. ഒപ്പം സെല്‍ഫ് ടൈമറും. തുടര്‍ച്ചയായി ആറു ഫ്രെയിമുകളെടുക്കാം. ബില്‍ട്ട് ഇന്‍ ഫ്‌ളാഷിന് 5.30 മീറ്റര്‍ റേഞ്ചും ഉണ്ട്. 30 സെക്കന്‍ഡാണ് മിനിമം ഷട്ടര്‍ സ്പീഡ്. 1/;4000 സെക്കന്‍ഡാണ് പരമാവധി ഷട്ടര്‍ സ്പീഡ്. ഇത് ഇലക്ട്രോണിക്കിലേക്ക് മാറ്റിയാല്‍ 1/16000 സെക്കന്‍ഡിനുള്ളില്‍ ചിത്രങ്ങളെടുക്കാം.

എന്‍പി-95 ലിഥിയം ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററി കൂടി ഉള്‍പ്പെട്ടാലും ഭാരം 279 ഗ്രാമില്‍ ഒതുക്കിയിരിക്കുന്നു. ബില്‍ട്ട് ഇന്‍ വയര്‍ലെസ്, ഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ് എന്നിവ ഉണ്ട്. 

കൂടുതല്‍ ചിത്രങ്ങള്‍ക്കും സ്‌പെസിഫിക്കേഷനുകള്‍ക്കും ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here