സോണിയുടെ ഇ മൗണ്ട് ക്യാമറകള്‍ക്ക് വേണ്ടി രണ്ടു വേഗമേറിയ മാനുവല്‍ ഫോക്കസ് പ്രൈം ലെന്‍സ് ജപ്പാനില്‍ നടക്കുന്ന സിപി പ്ലസ് ഷോയില്‍ അവതരിപ്പിച്ചു. ഒപ്റ്റിക്കല്‍ ഗ്ലാസ് നിര്‍മ്മാതാക്കളായ കൊസിനയുടെ സഹായത്തോടെ ജര്‍മ്മന്‍ കമ്പനിയായ വൊഗ്ലാന്‍ഡര്‍ ആണ് ഇത് പുറത്തിറക്കുന്നത്. നോക്റ്റണ്‍ 50 എംഎം എഫ്1.2 ആണ് ഇത്തരത്തില്‍ ആദ്യത്തേത്. മെറ്റല്‍ ബോഡിയിലാണ് നിര്‍മ്മാണം. ക്ലാസിക്കല്‍ സ്‌റ്റൈല്‍ മാനുവല്‍ ഫോക്കസ് നല്‍കുന്ന ഈ ലെന്‍സില്‍ ഒപ്റ്റിക്കല്‍ രീതികളെല്ലാം തന്നെ ആധുനികമാണ്. ആറു ഗ്രൂപ്പുകൡലായി എട്ടു എലമെന്റുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആസ്ഫിറസുകളാണ്.
സോണി തങ്ങളുടെ മിറര്‍ലെസ് എപിഎസ്-സി, ഫുള്‍ഫ്രെയിം, സൂപ്പര്‍ 35 എംഎം കാംകോര്‍ഡര്‍ എന്നിവയിലെല്ലാം തന്നെ ഇ മൗണ്ടാണ് ഉപയോഗിക്കുന്നത്. എന്‍എക്‌സ്എ (ന്യൂ ഇമൗണ്ട് എക്‌സ്പീരിയന്‍സ്) ലോഗോയിലിറങ്ങിയ ക്യാമറകളിലെല്ലാം തന്നെ ഈ ലെന്‍സ് ഉപയോഗിക്കാം. 12 ബ്ലേഡഡ് മാനുവല്‍ അപ്പര്‍ച്ചര്‍, 58 എംഎം ഫില്‍ട്ടര്‍ റിങ്, 18 ഇഞ്ച് മിനിമം ഫോക്കസ് ഡിസ്റ്റന്‍സ് എന്നിവയൊക്കെയാണ് ഈ ലെന്‍സിന്റെ വിശേഷം.
നോക്റ്റണ്‍ 21എംഎം എഫ്1.4-ലും നോക്റ്റണിന്റെ 50 എംഎം-ല്‍ കണ്ട അതേ ഫീച്ചറുകള്‍ തന്നെയാണുള്ളത്. 11 ഗ്രൂപ്പുകളിലായി 13 എലമെന്റുകള്‍, 12 അപ്പര്‍ച്ചര്‍ ബ്ലേഡുകള്‍ എന്നിവയുള്ള ഈ ലെന്‍സ് താരതമ്യേന വലിപ്പമുള്ളതാണ്. 62 എംഎം ഫില്‍ട്ടര്‍ ത്രെഡാണ് ഇതിലുള്ളത്. 0.25 മീറ്റര്‍ (10 ഇഞ്ച്) ആണ് ഇതിന്റെ മിനിമം ഫോക്കസ്. വീഡിയോ ഷൂട്ടിങ്ങിനു യോജ്യമെന്നാണ് വോഗ്ലാന്‍ഡറിന്റെ വിശദീകരണം.