ആഢ്യത്വമാണ് ലെയ്ക്കയുടെ പ്രത്യേകത. ക്യൂ 2 എന്ന പുതിയ ക്യാമറയും ഇതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല. ആദ്യ ക്യൂ ക്യാമറയില്‍ നിന്നും കാര്യമായ ഭേദഗതികള്‍ വരുത്തിയാണ് രണ്ടാമത്തെ ക്യാമറയെ ലെയ്ക്ക വിപണയിലേക്ക് എത്തിക്കുന്നത്. ഹൈ റെസല്യൂഷന്‍ ഫുള്‍ ഫ്രെയിം സെന്‍സര്‍, സ്പാളാഷ്, ഡെസ്റ്റ് റെസിസ്റ്റന്‍സ്, പരിഷ്‌ക്കരിച്ച ഒഎല്‍ഇഡി വ്യൂ ഫൈന്‍ഡര്‍ എന്നിവയാണ് ക്യൂ 2 ന്റെ സവിശേഷത. 28എംഎം എഫ്1.7 ലെന്‍സ് നല്‍കുന്ന ഷൂട്ടിങ് അനുഭവം വളരെ ഉയര്‍ന്നതാണ്. 47.3 എംപി ഫുള്‍ ഫ്രെയിം സിമോസ് സെന്‍സറിലാണ് ക്യാമറയുടെ പ്രവര്‍ത്തനം.

50-50000 ഐഎസ്ഒ റേഞ്ചില്‍ ക്യൂ 2 പ്രവര്‍ത്തിപ്പിക്കാം. പ്രീസെറ്റ് ചെയ്യപ്പെട്ട അഞ്ച് വൈറ്റ് ബാലന്‍സുകള്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയും ക്യാമറയിലുണ്ട്. 1 എക്‌സ് ഒപ്റ്റിക്കല്‍ സൂം ചെയ്യാം. എഫ്1.7 ആണ് പരമാവധി അപ്പര്‍ച്ചര്‍. കോണ്‍ട്രാസ്റ്റ് ഡിറ്റക്ട്, മള്‍ട്ടി ഏരിയ, സെന്റര്‍, സെലക്ടീവ് സിംഗിള്‍ പോയിന്റ്, സിംഗള്‍, കണ്‍ഡിന്യൂസ്, ടച്ച്, ലൈവ് വ്യൂ എന്നിങ്ങനെ ഓട്ടോഫോക്കസ് മോഡുകളും ക്യാമറയില്‍ കാണാം. ഡിജിറ്റല്‍ സൂം, മാനുവല്‍ ഫോക്കസ് അനുവദിച്ചിരിക്കുന്നു. 30 സെമി ആണ് നോര്‍മല്‍ ഫോക്കസ് റേഞ്ച്. 17 സെമി മാക്രോ ഫോക്കസ് റേഞ്ചും. 49 ഫോക്കസ് പോയിന്റുകളും ക്യാമറയില്‍ ഉണ്ട്.

മിനിമം ഷട്ടര്‍ സ്പീഡ് 60 സെക്കന്‍ഡാണ്. മാക്‌സിമം 1/2000 സെക്കന്‍ഡാണ്. ഇലക്ട്രോണിക്ക് മാക്‌സിമം ഷട്ടര്‍ സ്പീഡ് 1/40000 സെക്കന്‍ഡാണ്. പ്രോഗ്രാം, അപ്പര്‍ച്ചര്‍ പ്രയോറിട്ടി, ഷട്ടര്‍ പ്രയോറിട്ടി, മാനുവല്‍ എന്നിങ്ങനെ എക്‌സ്‌പോഷര്‍ മോഡുകളുണ്ട്. സ്‌പോര്‍ട്ട്, ലാന്‍ഡ്‌സ്‌കേപ്പ്, പോര്‍ട്രെയിറ്റ്, നൈറ്റ് പോര്‍ട്രെയിറ്റ്, സ്‌നോ, ബീച്ച്, ഫയര്‍വര്‍ക്‌സ്, ക്യാന്‍ഡില്‍ ലൈറ്റ്, സണ്‍സെറ്റ്, മിനിയേച്ചര്‍ ഇഫക്ട്, പനോരമ എന്നിങ്ങനെ പ്രീസെറ്റ് ചെയ്യപ്പെട്ട സീന്‍ മോഡുകളും ക്യാമറയിലുണ്ട്. 20 എഫ്പിഎസ് കണ്‍ഡിന്യൂസ് ഡ്രൈവ് സാധ്യമാകും. സെല്‍ഫ് ടൈമര്‍ ഉണ്ട്. എന്നാല്‍ ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഒഴിവാക്കിയിരിക്കുന്നു. എക്‌സ്റ്റേണല്‍ ഫ്‌ളാഷ് ഹോട്ട്ഷൂ വഴി ബന്ധിപ്പിക്കാം.

4കെ/30/24 പി യുഎച്ച്ഡി, 1080/120/60/30/24 പി എച്ച്ഡി റെസല്യൂഷനുകളില്‍ വീഡിയോ പകര്‍ത്താം. യുഎസ്ബി ചാര്‍ജിങ്, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവ ഒഴിവാക്കിയിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ 370 ചിത്രങ്ങളെടുക്കാം. ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതടക്കം 718 ഗ്രാമാണ് ക്യൂ 2 ന്റെ ഭാരം. ടൈംലാപ്‌സ് റെക്കോര്‍ഡിങ്ങ് സാധിക്കും. എന്നാല്‍ ജിപിഎസ് ഇല്ല.

വെതര്‍ സീലിങ്ങിനു വേണ്ടി പുതിയൊരു ഇന്റേണല്‍ സ്ട്രക്ചര്‍ രൂപപ്പെടുത്തിയിരിക്കുന്നു എന്നതാണ് ക്യൂ 2 വിന്റെ പ്രത്യേകത. പവര്‍ സ്വിച്ചില്‍ നിന്നും ഡ്രൈവ് മോഡ് ഓപ്ഷന്‍സ് മാറ്റിയിരിക്കുന്നു. മുന്‍പ് ബില്‍ട്ട് ഇന്‍ വ്യൂഫൈന്‍ഡര്‍ എല്‍സിഡി ആയിരുന്നത് 3.6 എം ഡോട്ട്‌സുള്ള ഒഎല്‍ഇഡിയാക്കി മാറ്റിയിരിക്കുന്നു. എന്നാല്‍ ഇത് ഉറപ്പിച്ചിരിക്കുകയാണ്. ടച്ച് സ്‌ക്രീന്‍ ഓപ്ഷനുണ്ട്. ഇലക്ട്രോണിക്ക് വ്യൂ ഫൈന്‍ഡര്‍ ലൈവ് വ്യൂ നല്‍കും.
വൈഫൈ കണക്ടുവിറ്റി ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിപ്പിച്ച് ചിത്രങ്ങളെടുക്കാം. ബ്ലാക്ക് പെയ്ന്റ് ഫിനിഷിലെത്തുന്ന ക്യാമറയ്ക്ക് 4995 ഡോളറാണ് വില.