Home Cameras ആന്‍ഡ്രോയിഡ് മിറര്‍ലെസ് ക്യാമറ വരുന്നു, വൈഎന്‍450

ആന്‍ഡ്രോയിഡ് മിറര്‍ലെസ് ക്യാമറ വരുന്നു, വൈഎന്‍450

2443
0
Google search engine

ആന്‍ഡ്രോയിഡ് ഫോണുകള്‍ അരങ്ങു വാഴുന്ന കാലത്ത് അതേ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഒരു ക്യാമറ വരുന്നു, അതും ഡിഎസ്എല്‍ആര്‍ മിറര്‍ലെസ്. ജാപ്പനീസ് കമ്പനിയായ യോംഗ്നോയാണ് വൈഎന്‍450 എന്ന ക്യാമറയുമായി വിസ്മയം തീര്‍ക്കാനൊരുങ്ങുന്നത്. കാനോണിന്റെ ഇഎഫ് മൗണ്ട് ലെന്‍സുകള്‍ ഇതില്‍ ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് 7.1 വേര്‍ഷനാണ് ഇതില്‍ ഉപയോഗിക്കുന്നത്. 8 കോര്‍ ക്വാല്‍കോം പ്രോസ്സസ്സര്‍ ആണ് ശക്തികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷണല്‍ ആക്ടിവിറ്റിക്കു വേണ്ടി അഞ്ച് ഇഞ്ച് 1080 പി മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 16 എംപി 4/3 സെന്‍സറാണ് ഇതിലുള്ളത്. ഇത് ഉപയോഗിച്ച് 4കെ/30പി വീഡിയോ ഷൂട്ട് ചെയ്യാം. ഇതു കൂടാതെ മുന്നില്‍ 8 എംപി ശേഷിയുള്ള മറ്റൊരു ക്യാമറ കൂടിയുണ്ട്. നാലു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

ഇന്റഗ്രേറ്റഡ് 4ജി സിംകാര്‍ഡ് ഉള്‍ക്കൊള്ളിച്ച് ഇതില്‍ ജിപിഎസ്, വൈ-ഫൈ കണക്ടിവിറ്റി സുഗമമാക്കുന്നു. ഇപ്പോള്‍ ലഭ്യമാവുന്ന വിവരമനുസരിച്ച് 32 ജിബി ഇന്റേണല്‍ മെമ്മറി ഇതിലുണ്ട്. പുറമേ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും. ഈ സ്ലോട്ട് എസ്ഡിഎക്‌സ്‌സി കാര്‍ഡിനെ സ്വീകരിക്കാനുള്ള ശേഷിയില്ല. ക്യാമറ എന്നു വിപണിയിലെത്തുമെന്നു പ്രഖ്യാപിച്ചിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here