Home LENSES വീഡിയോഗ്രാഫിക്കായി ഫ്യൂജി എക്‌സ് മൗണ്ടിനു വേണ്ടി എസ്എല്‍ആര്‍ മാജിക്കിന്റെ ആറു ലെന്‍സുകള്‍

വീഡിയോഗ്രാഫിക്കായി ഫ്യൂജി എക്‌സ് മൗണ്ടിനു വേണ്ടി എസ്എല്‍ആര്‍ മാജിക്കിന്റെ ആറു ലെന്‍സുകള്‍

1522
0
Google search engine

സിനിമ ലെന്‍സ് നിര്‍മ്മാതാക്കളായ എസ്എല്‍ആര്‍ മാജിക്ക് ഫ്യുജിഫിലിം എക്‌സ് മൗണ്ടിനു വേണ്ടി മൈക്രോ പ്രൈം റേഞ്ചിലുള്ള ലെന്‍സുകള്‍ പുറത്തിറക്കുന്നു. വീഡിയോഗ്രാഫിക്കു യോജിച്ചതാണിത്. ഫുള്‍ ഫ്രെയിം സെന്‍സറുകള്‍ക്കു പറ്റിയ ലെന്‍സുകളാണിത്. എന്നാല്‍ ഫ്യുജിയുടെ എക്‌സ് ക്യാമറകളായ എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറയില്‍ ഉപയോഗിക്കാവുന്ന ലെന്‍സും ഇതോടൊപ്പമുണ്ട്. 12 എംഎം ടി2.8 എന്ന ലെന്‍സ് ഇതിനു യോജിച്ചതാണ്. മികച്ച വൈഡ് ആംഗിള്‍ ആണ് ഇതിന്റെ പ്രത്യേകത. മൂവി മോഡില്‍ മികച്ച പ്രകടനമാണ് ഇതു പുറത്തെടുക്കുന്നത്.

12 എംഎം ടി2.8 ലെന്‍സിന് 1.5 എക്‌സ് ആംഗിള്‍ ഓഫ് വ്യു ഷിഫ്റ്റ് ലഭിക്കുമെന്നതാണ് വലിയൊരു ആകര്‍ഷണം. അതിലുപരി സ്റ്റില്ലിനു പുറമേ വീഡിയോ ഷൂട്ടിങ്ങ് വേളയിലും നല്ലൊരു വൈഡ് ആംഗിള്‍ വ്യു ലഭിക്കുന്നതിനാല്‍ ഫ്യൂജി ആരാധകര്‍ ഇതൊരിക്കലും വിട്ടു കളയരുതെന്ന് പല റിവ്യുകളിലും ശുപാര്‍ശ ചെയ്യുന്നുണ്ട്. എപിഎസ് സി ഫോര്‍മാറ്റിനു വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ചതാണ് 12 എംഎം ടി2.8. പ്രൈം റേഞ്ചില്‍ എസ്എല്‍ആര്‍ മാജിക്ക് പുറത്തിറക്കുന്ന പുതിയ ലെന്‍സാണിത്. 

എസ്എല്‍ആര്‍ മാജിക്കിന്റെ മറ്റു ലെന്‍സുകളൊക്കെയും സോണിയുടെ ഇ-മൗണ്ടിനായിരുന്നു അനുയോജ്യം. അതാവട്ടെ വീഡിയോ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോഴിറക്കിയ 12 എംഎം ടി2.8-ന് 82 എംഎം ഫില്‍ട്ടര്‍ ത്രെഡ് ഉള്ളതിനാല്‍ ഫ്യുജിയുടെ 0.8 എംഒഡി ക്യാമറകളില്‍ ഉപയോഗിക്കാനാവും.

ഫ്യുജിയുടെ എക്‌സ്-എച്ച്1, എക്‌സ്-ടി3 ക്യാമറകളെല്ലാം തന്നെ വീഡിയോഗ്രാഫിയെ മികച്ച വിധത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. അത്തരം ആവശ്യങ്ങള്‍ക്ക് ഈ ലെന്‍സ് കൂടുതല്‍ യോജ്യമായിരിക്കുമെന്ന് എസ്എല്‍ആര്‍ മാജിക്ക് അവകാശപ്പെടുന്നു. വീഡിയോഗ്രാഫിയെ പിന്തുണക്കുന്ന വിധത്തില്‍ ആറു ലെന്‍സുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. 12എംഎം ടി2.8, 15എംഎം ടി3.5, 18എംഎം ടി2.8, 25 എംഎം ടി1.5, 35എംഎം ടി1.3, 50 എംഎം ടി1.2, 75 എംഎം ടി1.5 എന്നിവയാണത്. ഇതില്‍ 12എംഎം-ന് ഒഴികെ ശേഷിച്ചവയ്‌ക്കെല്ലാം 600 ഡോളറാണ് വില. 12എംഎം-ന് 100 ഡോളര്‍ കുറവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here