Home Accessories മൈക്രോഫോണ്‍ അഡാപ്റ്ററുമായി ഡിജെഐ ഒസ്‌മോ പോക്കറ്റ് ക്യാമറ

മൈക്രോഫോണ്‍ അഡാപ്റ്ററുമായി ഡിജെഐ ഒസ്‌മോ പോക്കറ്റ് ക്യാമറ

2056
0
Google search engine

ചെറിയ ക്യാമറ പുറത്തിറക്കി വിസ്മയിപ്പിച്ച കമ്പനിയാണ് ഡിജെഐ. ഇതിന്റെ ഒസ്‌മോ പോക്കറ്റ് ക്യാമറ വിപണിയില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തു. ഇതു കൊണ്ടെടുത്ത വീഡിയോ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും അതിന്റെ ഓഡിയോ റെക്കോഡിങ് നിലവാരം ശരാശരിയിലും താഴെയായിരുന്നു. ഇതു പരിഹരിക്കാന്‍ അവര്‍ ഇപ്പോള്‍ ഒരു 3.5 എംഎം മൈക്രോഫോണ്‍ അഡാപ്റ്റര്‍ ഇറക്കിയിരിക്കുന്നു. ക്യാമറയുടെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടിലേക്ക് നേരിട്ട് പ്ലഗ് ചെയ്യാവുന്നതു പോലെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

ടിആര്‍എസ് 3.5എംഎം കണക്ടറുകളുമായി ഈ അഡാപ്റ്റര്‍ വര്‍ക്ക് ചെയ്യും. ശബ്ദം പോലെയുള്ള അനലോഗ് സിഗ്‌നലുകള്‍ വഹിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ഒരുതരം കണക്റ്റര്‍ ആണ് ടി ആര്‍ എസ് കണക്റ്റര്‍ (ടിആര്‍എസ് എന്നാല്‍ ഫോണ്‍ ജാക്ക് എന്നു വേണമെങ്കില്‍ പറയാം. ഓഡിയോ ജാക്ക്, ഹെഡ് ഫോണ്‍ ജാക്ക് എന്നതു പോലെ തന്നെയുള്ള കണക്ടറാണിത്. ടിആര്‍എസ്- ടിപ് റിംഗ് സ്ലീവ് എന്നു മുഴുവന്‍ പേര്.) അതായത്, ടിഎസ് കണക്ഷന്‍ എന്നു പറഞ്ഞാല്‍ മോണോ ഓഡിയോ മാത്രം സപ്പോര്‍ട്ട് ചെയ്യുമെന്നര്‍ത്ഥം. ടു ബാന്‍ഡ് എന്നു പറയുന്നതാണ് ടിആര്‍എസ് കണക്ഷന്‍. ഇത് സ്റ്റീരിയോ ഓഡിയോ സപ്പോര്‍ട്ട് ചെയ്യും. ത്രീ ബാന്‍ഡ് എന്നു പറയുന്നത് ടിആര്‍ആര്‍എസ് കണക്ഷനെ ഉദ്ദേശിച്ചാണ്. ഇത് സ്റ്റീരിയോ ഓഡിയോയും മൈക്രോഫോണും സപ്പോര്‍ട്ട് ചെയ്യും.

39 ഡോളറാണ് ഇതിന്റെ വില. അഡാപ്റ്റര്‍ ഡിജെഐ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here