Home Cameras FUJI FILM ഫ്യുജി എക്‌സ്-ടി30 മിറര്‍ലെസ് ഇന്ത്യയിലെത്തി

ഫ്യുജി എക്‌സ്-ടി30 മിറര്‍ലെസ് ഇന്ത്യയിലെത്തി

1823
0
Google search engine

ഫ്യുജിയുടെ ഏറെ പേരെടുത്ത എക്‌സ്-ടി30 മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തി. സ്റ്റില്‍ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ചേര്‍ന്ന ക്യാമറയാണിത്. എക്‌സ് സീരിസില്‍പ്പെട്ട ഈ ക്യാമറയ്ക്ക് 383 ഗ്രാമാണ് ഭാരം. 26.1 എംപി എക്‌സ്-ട്രാന്‍സ് സിമോസ് 4 സെന്‍സര്‍, വേഗതയേറിയ എക്‌സ് പ്രോസ്സസ്സര്‍ ഇമേജ് പ്രോസ്സസിങ് എന്‍ജിന്‍ എന്നിവയാണ് ക്യാമറയുടെ സവിശേഷത. ഉയര്‍ന്ന ഓട്ടോഫോക്കസ് പെര്‍ഫോമന്‍സ് നല്‍കുന്ന ഇതില്‍ 30 എഫ്പിഎസ് ഷൂട്ടിങ് സാധ്യമാകും. 4കെ വീഡിയോ റെക്കോഡ് ചെയ്യാവുന്ന ഇതില്‍ മികച്ച വീഡിയോ പെര്‍ഫോമന്‍സിനു വേണ്ടി ഫിലിം സിമുലേഷന്‍ മോഡ് ഉണ്ട്. ഒപ്പം റിച്ച് കളര്‍ ഗ്രേഡിങ്ങിനു വേണ്ടി ഫ്യുജിയുടെ കളര്‍ റിപ്രൊഡക്ഷന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ എറ്റേര്‍ണ എന്ന സാങ്കേതികത്വവും അവതരിപ്പിച്ചിരിക്കുന്നു. 

ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള മോഡലാണിത്. മുഴുവന്‍ ഓട്ടോമാറ്റിക്ക് മോഡിലേക്ക് ഒറ്റ സ്വിച്ചിലൂടെ മാറ്റാന്‍ കഴിയുന്ന ഓട്ടോ മോഡ് സെലക്ടര്‍ ലിവര്‍, വേഗത്തിലും ഉയര്‍ന്ന നിലവാരത്തിലും ഫോക്കസിങ് ഓപ്പറേഷന്‍ സാധ്യമാക്കുന്ന ഫോക്കസ് ലിവര്‍ എന്നിവയും ക്യാമറയുടെ പ്രത്യേകതയാണ്. 

ബോഡി മാത്രം 75,000 രൂപയാണ് വില. 18-55 എംഎം ലെന്‍സ് സഹിതം 95,000 രൂപയും 18-135 എംഎം ലെന്‍സ് സഹിതം 99,999 രൂപയുമാണ് വില. (നികുതികള്‍ക്കനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം.)

LEAVE A REPLY

Please enter your comment!
Please enter your name here