ആല്‍ഫ 9 ക്യാമറകള്‍ക്കു വേണ്ടി സോണി ഒരു പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി. പുതിയ രീതിയില്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോഫോക്കസ് മോഡുകള്‍ എന്നിവയാണ് പ്രധാനമായും മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇത് ഇമേജ് നിലവാരം വര്‍ദ്ധിപ്പിക്കുകയും കൂടാതെ ഉപയോഗക്ഷമമായ നിരവധി മെനു ക്രമീകരണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരിക്കുന്നു.
ഫേംവെയര്‍ പതിപ്പ് 5.0 ന്റെ സ്റ്റാന്‍ഡ്ഔട്ട് ഫീച്ചര്‍, സോണിയുടെ സ്വന്തം റിയല്‍-ടൈം ട്രാക്കിംഗ് മോഡ് ആണ്. അത് സബ്ജക്ടുകളെ സ്വയം കണ്ടെത്തുന്നതിനും സൂക്ഷിക്കുന്നതിനും ഒരു കൃത്രിമ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒബ്ജക്റ്റ് റെക്കഗ്‌നിഷന്‍ അല്‍ഗോരിതം ഉപയോഗിക്കുന്നു. റിയല്‍ ടൈം ഐ ഓട്ടോഫോക്കസി നു വേണ്ടി മാത്രമായി റിയല്‍ ടൈം ട്രാക്കിങ് മോഡ് പ്രവര്‍ത്തിക്കുന്നു. ക്യാമറയ്ക്കു മുന്നിലുള്ള ദൃശ്യങ്ങളിലെ കണ്ണുകളെ അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് ഓട്ടോഫോക്കസ് മോഡിന്റെ പുതുക്കിയ പതിപ്പാണ് ഇത്. റിയല്‍ ടൈം ഐ ഓട്ടോ ഫോക്കസ് ഇപ്പോള്‍ ഷട്ടര്‍ തുറക്കുന്നതും കൂടാതെ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരു വസ്തുവിന്റെ കണ്ണുകള്‍ താല്ക്കാലികമായി അടച്ചാലും അല്ലെങ്കില്‍ അദൃശ്യമായിരിക്കുമ്പോഴും ട്രാക്കു ചെയ്യുന്നത് തുടരും. ഗ്രൂപ്പ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി, പ്രസ് ഫോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നിവയിലൊക്കെ ഇതേറെ സഹായകമാകും. ഫോട്ടോഗ്രാഫറുടെ ആയാസം കുറയ്ക്കുന്നതിനൊപ്പം മികച്ച ഫോട്ടോ ഷൂട്ട് ഉറപ്പിക്കുകയും ചെയ്യുന്നു.
വീഡിയോയ്ക്കായി വേഗമേറിയ ഹൈബ്രിഡ് ഓട്ടോ ഫോക്കസും ആല്‍ഫാ 9-ന്റെ പുതിയ അപ്‌ഡേറ്റില്‍ ചേര്‍ത്തിരിക്കുന്നു. ഇതനുസരിച്ച്, വീഡിയോ ഷൂട്ടിംഗ് സമയത്ത് ഫാസ്റ്റ് ഹൈബ്രിഡ് എഎഫ് സുഗമവും കൂടുതല്‍ കൃത്യവുമായ ഫോക്കസ് നല്‍കുന്നു.
ഫേംവെയര്‍ പതിപ്പ് 5.0 മെച്ചപ്പെട്ട ഇമേജ് പ്രോസസ്സിംഗ് പ്രദാനം ചെയ്യുന്നുണ്ടെന്നു പറയാതെ വയ്യ. ഇമേജ് ക്വാളിറ്റി ഫ്രണ്ട് എന്ന സംവിധാനം ഇതിനായി സോണി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിന്റെ ശേഷി വര്‍ധിപ്പിക്കുന്നു. ക്യാമറയ്ക്ക് മികച്ച ഒരു വൈറ്റ് ബാലന്‍സ് മോഡ് കൂടി പുതിയ ഫേംവെയര്‍ അപ്‌ഡേറ്റില്‍ ഉണ്ടെന്ന് സോണി വ്യക്തമാക്കുന്നു. കൂടുതല്‍ സൂക്ഷ്മമായ ടോണ്‍ കൊളാഷുകള്‍ നിര്‍മ്മിക്കുന്നതിനു കൂടുതല്‍ സൂക്ഷ്മമായ മാറ്റങ്ങളാണ് പുതിയ പതിപ്പില്‍ ആല്‍ഫ 9-നു വേണ്ടി വരുത്തിയിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റില്‍ മെനു ക്രമീകരണങ്ങളില്‍ കാര്യമായ മാറ്റം വരുത്തുകയും ഉപയോക്താക്കളുടെ വര്‍ക്ക്ഫ്‌ളോ, ഉപയോഗക്ഷമത എന്നിവസുഗമമാക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേകമായി, ഒരു പുതിയ മോഡ് അവതരിപ്പിച്ചിരിക്കുന്നു. മൈ ഡയല്‍ മെനു എന്നാണ് ഇതിന്റെ പേര്. ഒപ്പം പരിഷ്‌കരിച്ച കസ്റ്റം കീ മെനു, മെച്ചപ്പെട്ട ടച്ച്പാഡ് ശേഷി എന്നിവ ചേര്‍ത്തു. ഒരു പുതിയ ടാഗിംഗ് സവിശേഷതയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ച ഡ്യുവല്‍ കാര്‍ഡ് ഡേറ്റാ ട്രാന്‍സ്മിഷനും അധികമായി ചേര്‍ത്തിരിക്കുന്നു. പുതിയ അപ്‌ഡേറ്റില്‍ സോണി നല്‍കിയ ചില മെനു സ്‌ക്രീന്‍ഷോട്ടുകളും പുതിയ ഫീച്ചറുകളും താഴെ ഹൈലൈറ്റ് ചെയ്യുന്നു:
അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, എല്ലാ ക്രമീകരണങ്ങളും ഫാക്ടറി ക്രമീകരണങ്ങളിലേക്ക് തിരികെ വരുന്നുവെന്നതാണ്. അപ്‌ഡേറ്റ് പിന്നീട് മാറ്റാന്‍ കഴിയില്ല. അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഉപയോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം.
അപ്‌ഡേറ്റ് ചെയ്യാനായി ക്ലിക്ക് ചെയ്യുക.