പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ കാംകോര്‍ഡറുകളുമായി കാനോണ്‍ വരുന്നു. അമേരിക്കയിലെ ലാസ് വേഗാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എന്‍എബി ഷോയിലാണ് കാനോണ്‍ തങ്ങളുടെ കാംകോര്‍ഡറുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക. എക്‌സ്എ40, എക്‌സ്എ45, എക്‌സ്എ50, എക്‌സ്എ55, എച്ച്എഫ് ജി60 എന്നീ അഞ്ചു മോഡലുകള്‍ അവിടെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 4കെ വീഡിയോ ഷൂട്ട് ചെയ്യാവുന്ന ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി ഒരാഴ്ച കൂടി കാത്തിരിക്കണം. എക്‌സ്എ35 എന്ന മോഡലിന്റെ പരിഷ്‌കൃത രൂപമാണ് ഇപ്പോഴിറങ്ങുന്ന കാംകോര്‍ഡറുകളെല്ലാം തന്നെ. വിലയും സ്‌പെസിഫിക്കേഷനും എന്നു ലഭ്യമാകും എന്ന വിവരങ്ങളെല്ലാം തന്നെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാര്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യതയിലും കൂടുതല്‍ മികവോടെ 4കെ ഷൂട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് ഈ മോഡലുകളുടെ പ്രത്യേകത.