സിംഗിള്‍ ഹാന്‍ഡില്‍ഡ് ജിംബല്‍ ഉപയോഗിക്കുന്ന വീഡിയോഗ്രാഫര്‍മാര്‍ക്ക് ഏറെ ഗുണപ്രദമായ സ്റ്റെഡികാം ടിഫന്‍ എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്നു. സ്റ്റെഡിമേറ്റ്-എസ് എന്നാണ് ഇതിന്റെ പേര്. തോളില്‍ ഉറപ്പിക്കാവുന്ന സ്റ്റെഡികാമില്‍ ജിംബല്‍ കണക്ട് ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. നേരത്തെ തന്നെ ഡബിള്‍ ഹാന്‍ഡില്‍ഡ് ജിംബലുകള്‍ക്കു വേണ്ടി ടിഫന്‍ സ്റ്റെഡികാം വിപണിയിലെത്തിച്ചിരുന്നു. അതേ തത്വമനുസരിച്ചാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന സ്‌റ്റെഡികാമിന്റെയും പ്രവര്‍ത്തനം.

നടന്നു കൊണ്ടുള്ളതോ, ഓടിക്കൊണ്ടുള്ളതോ ആയ ഷോട്ടുകള്‍ എടുക്കേണ്ടി വരുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണം മനസ്സിലാവുക. ഇസ്ഡ്-ആക്‌സിസ് സ്‌റ്റെബിലൈസേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇളക്കവും ആട്ടവുമൊന്നും ദൃശ്യത്തില്‍ ഉണ്ടാവുകയില്ല. വീഡിയോ ഫുട്ടേജ് കണ്ടു കൊണ്ടു തന്നെ ഷൂട്ട് ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. രണ്ടു വിധത്തിലുള്ള മോഡലുകള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. സ്റ്റെഡിമേറ്റ്-എസ് 15, എസ്-30 എ്ന്നിവയാണത്. ആം വെസ്റ്റ്, സ്‌കൗട്ട് വെസ്റ്റ് എന്നിവയോടു ചേര്‍ന്ന സ്റ്റെഡിമേറ്റ്-എസ് 15-ന് 6.8 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. സ്റ്റെഡിമേറ്റ്-എസ് 30-ന് 13.6 കിലോഗ്രാം വഹിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.
