സിനിമാട്ടോഗ്രാഫിക്കു യോജിച്ച ഏഴു സുമീറേ ലെന്‍സുകളുമായി കാനോണ്‍

0
2158

പിഎല്‍ മൗണ്ടുകളില്‍ ഉപയോഗിക്കുന്ന എഴ് സിനിമാ ലെന്‍സുകള്‍ കാനോണ്‍ പുറത്തിറക്കി. സുമീറേ സീരിസല്‍ പെട്ട സിനിമ പ്രൈം ലെന്‍സുകളാണിത്. മുന്‍പ് ഇഎഫ് മൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കാനോണ്‍ ഇവ നിര്‍മ്മിച്ചിരുന്നത്. 14 എംഎം ടി3.1 എഫ്പിഎക്‌സ്, 20എംഎം ടി1.5, 24എംഎംടി1.5 എഫ്പിഎക്‌സ്, 35എംഎം ടി1.3 എഫ്പിഎക്‌സ്, 50എംഎം ടി1.3, 85എംഎംടി1.3, 135 എംഎം ടി2.2 എന്നിവയാണ് ലെന്‍സുകള്‍. 11 ബ്ലേഡ് ഐറിസ് ഫീച്ചറുകളോടു കൂടിയതാണിത്. 

സിനിമാട്ടോഗ്രാഫിയില്‍ ആര്‍ട്ടും സയന്‍സും ഒത്തു ചേരുന്ന മാജിക്കാണ് ഈ ലെന്‍സുകള്‍ സൃഷ്ടിക്കുന്നതെന്നു കാനോണ്‍ വ്യക്തമാക്കുന്നു. നാച്വറല്‍ കളര്‍ നിലനിര്‍ത്തി കൊണ്ട് മിനിമം അപ്പര്‍ച്ചറിലും മാക്‌സിമം അപ്പര്‍ച്ചറിലും ബൊക്കെ ഇഫക്ട് ക്രിയേറ്റ് ചെയ്യാന്‍ ഈ ലെന്‍സുകള്‍ക്ക് കഴിയുമത്രേ. മികച്ച കളര്‍ ബാലന്‍സിങ്ങും പോസ്റ്റ് ഗ്രേഡിങ്ങും നല്‍കുന്ന ഇതില്‍ സിനിമാട്ടിക്ക് പെര്‍ഫോമന്‍സ് കൂടുതല്‍ മനോഹരമാക്കാന്‍ ഈ ലെന്‍സുകള്‍ക്കു സാധിക്കും.

കാനോണിന്റെ ഫുള്‍ ഫ്രെയിം സൂപ്പര്‍ 35 എംഎം 4കെ ക്യാമറയില്‍ ഈ ലെന്‍സുകള്‍ ഉപയോഗിക്കാനാവും. പിഎല്‍ മൗണ്ട് ക്യാമറകള്‍ക്ക് ഇഎഫ് മൗണ്ട് സാധ്യമാക്കാന്‍ കാനോണ്‍ ഫാക്ടറി സര്‍വീസുകളിലോ റിപ്പയര്‍ സെന്ററുകളെയോ സമീപിച്ചാല്‍ മതിയത്രേ. ഈ ലെന്‍സുകളെല്ലാം തന്നെ ഈ വര്‍ഷത്തോടെ വിപണയിലെത്തും. വില, കൂടുതല്‍ പ്രത്യേകതകള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here