Home LENSES മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ലെന്‍സുമായി വീനസ് ഒപ്റ്റിക്‌സ്

മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ലെന്‍സുമായി വീനസ് ഒപ്റ്റിക്‌സ്

1917
0
Google search engine

ഭാരക്കുറവു കൊണ്ടും ഡെപ്ത് ഓഫ് ഫീല്‍ഡും കൊണ്ടും വിസ്മിയിപ്പിച്ചിരുന്ന മൈക്രോ ഫോര്‍ തേര്‍ഡ്‌സ് (എംഎഫ്റ്റി) ക്യാമറകള്‍ക്ക് വേണ്ടി പുതിയ ലെന്‍സ്. ഫ്യുജി എക്‌സ്, സോണി ഇ, കാനോണ്‍ ഇഎഫ്-എം, ഡിജെഐ ഡിഎല്‍ എന്നീ എംഎഫ്റ്റി വേര്‍ഷനുകള്‍ക്ക് വേണ്ടിയാണു വീനസ് ഒപ്റ്റിക്‌സ് പുതിയ മൈക്രോ ഫോര്‍ തേര്‍ഡ്‌സ് വേരിയന്റ് ലെന്‍സ് പുറത്തിറക്കുന്നത്. ലാഒവാ 9എംഎം എഫ്2.8 സീറോ-ഡി എന്നാണ് ഈ ലെന്‍സിന്റെ പേര്. എപിഎസ്-സി മൗണ്ടുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരുന്ന അതേ ഒപ്റ്റിക്‌സ് ഇവിടെയും നിലനിര്‍ത്തിയിരിക്കുന്നു. 10 ഗ്രൂപ്പുകളിലായി 15 എലമെന്റുകള്‍ ഈ ലെന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ട് കൂടുതല്‍ മികവില്‍ ഈ ഫോര്‍മാറ്റില്‍ ചിത്രങ്ങളെടുക്കാന്‍ കഴിയും. ഇതില്‍ രണ്ട് ആസ്ഫറിക്കല്‍ എലമെന്റും മൂന്ന് എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സന്‍ എലമെന്റുകളും ഉള്‍പ്പെടുന്നു. എഴ് തരത്തിലുള്ള ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രവും ഇതിലുണ്ട്.

വീനസ് ലാഒവാ 9എംഎം എഫ്2.8 സീറോ-ഡി ലെന്‍സ് ഉപയോഗിച്ച് ചിത്രീകരിച്ച ചില സാംപിള്‍ ഇമേജുകള്‍:-

മുന്‍പുണ്ടായിരുന്ന ഫോര്‍മാറ്റ് വേര്‍ഷനുകളുടെ അതേ സാമ്യം ഈ പുതിയ ലെന്‍സിനും വീനസ് നിലനിര്‍ത്തിയിരിക്കുന്നു. എപിഎസ്-സി മൗണ്ടുകള്‍ക്ക് നല്‍കിയിരുന്ന ആംഗിള്‍ ഓഫ് വ്യുവിനോളം വരില്ലെങ്കിലും ഇവിടെ 100 ഡിഗ്രി ആംഗിള്‍ ഓഫ് വ്യു വീനസ് നല്‍കുന്നുണ്ട്. 210 ഗ്രാം ഭാരം മാത്രമാണ് ഈ ലെന്‍സിനുള്ളത്. വില 500 ഡോളറില്‍ താഴെ.

LEAVE A REPLY

Please enter your comment!
Please enter your name here