Home News എ7ആര്‍ 3, എ7-3 ക്യാമറകള്‍ക്ക് വേണ്ടി സോണിയുടെ പുതിയ അപ്‌ഡേറ്റ് 3.0 എത്തി

എ7ആര്‍ 3, എ7-3 ക്യാമറകള്‍ക്ക് വേണ്ടി സോണിയുടെ പുതിയ അപ്‌ഡേറ്റ് 3.0 എത്തി

2180
0
Google search engine

സോണിയുടെ എ7ആര്‍ 3, എ7-3 ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളുടെ പുതിയ അപ്‌ഡേറ്റ് റിലീസ് ചെയ്തു. ഫിംവേര്‍ വേര്‍ഷന്‍ 3.0 ആണിത്. റിയല്‍ടൈം ഐ ഓട്ടോഫോക്കസ്, ഐ ഓട്ടോഫോക്കസ് മോഡ് എന്നിവയാണ് പ്രധാനമായും പുതിയ അപ്‌ഡേഷനില്‍ ഉള്ളത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരെ ഏറെ സഹായിക്കുന്ന ഐ ഓട്ടോഫോക്കസ് മോഡ് രണ്ടു ക്യാമറകളിലും പുതിയ അപ്‌ഡേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ലഭിക്കും. മൃഗങ്ങളുടെ കണ്ണുകള്‍ ഫോക്കസ് ചെയ്തു സബജ്ക്ടിനെ ഓട്ടോമാറ്റിക്കായി തന്നെ ഫ്രെയിമിനുള്ളില്‍ ഫോക്കസായി നിര്‍ത്തുന്ന ടെക്‌നിക്ക് വീഡിയോഗ്രാഫിയിലും സ്റ്റില്‍ ഫോട്ടോഗ്രാഫിയിലും ഏറെ ഗുണം ചെയ്യും.

പുതിയ അപ്‌ഡേറ്റില്‍ എഫ്-സി ഫോക്കസ് മോഡില്‍ റിയല്‍ ടൈം ഐ-എഎഫ് ലഭ്യമാണ്, കൂടാതെ ഷട്ടര്‍ ബട്ടണിന്റെ പകുതി അമര്‍ത്തിയോ അല്ലെങ്കില്‍ എഎഫ്- ഓണ്‍ ബട്ടണ്‍ അമര്‍ത്തിക്കൊണ്ടോ, നിങ്ങള്‍ക്ക് ഇതു സാധ്യമാവും. അതിനു വേണ്ടി കസ്റ്റം ബട്ടണ്‍ അമര്‍ത്തിപ്പിടിക്കേണ്ടതില്ല. ഹാഫ് ബട്ടണ്‍ അമര്‍ത്തിയോ അല്ലെങ്കില്‍ എഎഫ്-ഓണ്‍ അമര്‍ത്തിയോ, റിയല്‍ടൈം ഐഎഎഫ് തുടര്‍ച്ചയായി സബ്ജക്ടിനെ ട്രാക്ക് ചെയ്യും.

ഇതു കൂടാതെ സോണിയുടെ വയര്‍ലെസ് റിമോട്ട് കമാന്‍ഡര്‍ ആര്‍എംടി-പി1ബിടി യിലെ മെനു ബട്ടണ്‍ കസ്റ്റം കീയായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ വികസിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ വേഗതയിലും കൃത്യതയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാവാശ്യമായ വിവിധ ക്രമീകരണങ്ങള്‍ വേറെയും അപ്‌ഡേഷനില്‍ ഉണ്ട്. ഇതിനു പുറമേ, ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ9-ലെ ഫിംവെയര്‍ വേര്‍ഷന്‍ 6.0 ഈ വര്‍ഷം പകുതിയോടെ പുറത്തിറക്കുമെന്നും സോണി അറിയിച്ചിട്ടുണ്ട്.

സോണിയുടെ ഏറ്റവും പുതിയ ക്യാമറയായ എ6400-ല്‍ നാം കണ്ട ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡ് പുതിയ വേര്‍ഷനിലുമുണ്ട്. ഒന്നു മുതല്‍ 60 സെക്കന്‍ഡ് വരെയുള്ള ഇടവേളയില്‍ ഒന്നു മുതല്‍ 9999 ഫോട്ടോഗ്രാഫുകള്‍ ക്യാപ്ചര്‍ ചെയ്യാന്‍ കഴിയുന്ന ടെക്ക്‌നിക്കാണിത്. പുതിയ ഫീച്ചറില്‍ ഓട്ടോ എക്‌സ്‌പോഷര്‍ (എഇ) ഹൈ, മിഡ്, ലോ എന്നിങ്ങനെ അഡ്ജസ്റ്റ് ചെയ്യാനുമാവും. ഇങ്ങനെ ക്യാപ്ചര്‍ ചെയ്‌തെടുക്കുന്ന ഇമേജുകള്‍ സോണിയുടെ ഇമേജിങ് എഡ്ജ് ആപ്പ് ഉപയോഗിച്ച് വീഡിയോയായി മാറ്റുകയും ചെയ്യാം.

എ7ആര്‍ 3, എ7-3 ക്യാമറകള്‍ക്ക് വേണ്ടി ഫിംവേര്‍ അപ്‌ഡേറ്റ് 3.0 ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here