Home Accessories വീഡിയോ എഡിറ്റിങ്ങിനു പറ്റിയ കീബോര്‍ഡുമായി ബ്ലാക്ക് മാജിക്ക്

വീഡിയോ എഡിറ്റിങ്ങിനു പറ്റിയ കീബോര്‍ഡുമായി ബ്ലാക്ക് മാജിക്ക്

2732
0
Google search engine

വീഡിയോ എഡിറ്റിങ് എളുപ്പമാക്കാന്‍ പറ്റിയ കണ്‍സോള്‍ കീബോര്‍ഡുമായി ബ്ലാക്ക് മാജിക്ക് എത്തുന്നു. ഡാവിഞ്ചി റിസോള്‍വ് എഡിറ്റര്‍ കീബോര്‍ഡ് എന്നാണ് ഇതിന്റെ പേര്. ക്വവര്‍ട്ടി ലേ-ഔട്ടിലെത്തുന്ന ഇതില്‍ ഡാവിഞ്ചി റിസോള്‍വ് പ്രോഗ്രാമിന്റെ ഫീച്ചറുകള്‍ വളരെ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. മെറ്റല്‍ ഫ്രെയിമിലാണ് നിര്‍മ്മിതി. അതു കൊണ്ടു തന്നെ നല്ല ഉറപ്പുണ്ട്. സ്വിച്ചുകളും കീയും മാറ്റിവെക്കാവുന്ന തരത്തിലുള്ളതാണ്. ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തിക്കാതായാല്‍ കീബോര്‍ഡ് മാറ്റേണ്ട സാഹചര്യമില്ലെന്നു ചുരുക്കം. എല്ലാം തന്നെ മെക്കാനിക്കല്‍ സ്വിച്ചുകളാണ്.

ഹാര്‍ഡ് വെയറുമായി നേരിട്ട് കണക്ടു ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ യുഎസ്ബി-സി പോര്‍ട്ട് ഇതിനു നല്‍കിയിരിക്കുന്നു. ഇതു കൂടാതെ യുഎസ്ബി 3.0 യുടെ രണ്ട് പോര്‍ട്ടുകള്‍ കൂടി മറ്റ് ആക്‌സസ്സറീസുകള്‍ ഘടിപ്പിക്കാനായി നല്‍കിയിട്ടുണ്ട്.

വീഡിയോ ഫുട്ടേജുകള്‍ വേഗത്തില്‍ കണ്ടെത്താനായി സേര്‍ച്ച് കണ്‍ട്രോള്‍ ഡയല്‍ കീബോര്‍ഡില്‍ തന്നെ നല്‍കിയിരിക്കുന്നു. ഇന്‍/ ഔട്ട്, സോഴ്‌സ്/ ടൈംലൈന്‍ കീ എന്നിവക്ക് വേണ്ടി കണ്‍ട്രോള്‍ ഡയല്‍ ഉപയോഗിക്കാം. ഇത് സാധാരണ കീബോര്‍ഡില്‍ നിന്നും ഉപയോഗിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ജോലി തീര്‍ക്കാന്‍ സഹായിക്കുമെന്നു ബ്ലാക്ക്മാജിക്ക് ഉറപ്പു നല്‍കുന്നു. നേരിട്ടുള്ള ടൈംകോഡ് എന്‍ട്രിക്കു വേണ്ടി പ്രത്യേകമായ ഒരു നംപാഡ് സെക്ഷനും കീബോര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. 

ഓഗസ്റ്റിലാണ് ഇത് വിപണിയിലെത്തുക. 995 ഡോളറാണ് വില. ബി ആന്‍ഡ് എച്ചില്‍ ഇതിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ 1025 ഡോളറും ഷിപ്പിങ്ങിനു വേണ്ടിയുള്ള തുകയും ചേര്‍ത്ത് 1,281.76 ഡോളര്‍ നല്‍കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രീ ഓര്‍ഡറിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here