Home News റോയിട്ടേഴ്‌സിനും ലോറന്‍സോ ടഗ്നോളിനും പുലിറ്റ്‌സര്‍ പ്രൈസ്

റോയിട്ടേഴ്‌സിനും ലോറന്‍സോ ടഗ്നോളിനും പുലിറ്റ്‌സര്‍ പ്രൈസ്

1852
0
Google search engine

ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സര്‍ പുരസ്‌ക്കാരം റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി സ്റ്റാഫിനും വാഷിങ്ടണ്‍ പോസ്റ്റിന്റെ ലോറന്‍സോ ഗഗ്നേളിനും. ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫിയിലാണ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന് പുരസ്‌ക്കാരം. ഫീച്ചര്‍ ഫോട്ടോഗ്രാഫിയിലാണ് ലോറന്‍സോയുടെ മികവ്. 15000 ഡോളര്‍ വീതം ഇരുവര്‍ക്കും സമ്മാനത്തുകയായി ലഭിക്കും.

ദക്ഷിണ അമേരിക്കയിലെ അഭയാര്‍ത്ഥികളുടെ ദൈന്യത വെളിപ്പെടുത്തിയ ചിത്രങ്ങള്‍ക്കാണ് റോയിട്ടേഴ്‌സിനു പുരസ്‌ക്കാരം. ഈ വിഭാഗത്തില്‍ തന്നെയുള്ള ചിത്രത്തിനായിരുന്നു നേരത്തെ ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌ക്കാരം ലഭിച്ചതും. അമേരിക്കന്‍ ഫോട്ടോഗ്രാഫറും ഗെറ്റി ഇമേജസ് ജീവനക്കാരുമായ ജോണ്‍ മൂറിന്റെ െ്രെകയിങ് ഗേള്‍ ഓണ്‍ ദി ബോര്‍ഡര്‍ എന്ന ചിത്രമായിരുന്നു വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌ക്കാരം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഫീച്ചര്‍ ഫോട്ടോഗ്രാഫി പുരസ്‌ക്കാരവും റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി സ്റ്റാഫിനു തന്നെയായിരുന്നു.

ആഭ്യന്തരകലാപത്തെ തുടര്‍ന്ന് നരകയാതന അനുഭവിക്കുന്ന യെമനിലെ ചിത്ര പരമ്പരയ്ക്കാണ് ലോറന്‍സോ ഫീച്ചര്‍ ഫോട്ടോഗ്രാഫി പുരസ്‌ക്കാരം നേടിയത്. വാഷിങ്ടണ്‍ പോസ്റ്റിലെ പ്രസ് ഫോട്ടോഗ്രാഫറാണ് ലോറന്‍സോ. ബോസ്റ്റണ്‍ ഗ്ലോബിന്റെ ക്രെയ്ഗ് എഫ്. വാക്കര്‍, നാഷണല്‍ ജ്യോഗ്രാഫിക്കിന്റെ മാഗി സ്റ്റെബ്ബര്‍, ലിന്‍ ജോണ്‍സണ്‍ എന്നിവരും അവസാനവട്ട മത്സരത്തിലെത്തിയിരുന്നു. ബ്രേക്കിങ് ന്യൂസ് വിഭാഗത്തില്‍ അസോസിയേറ്റഡ് പ്രസ് (എപി) ഫോട്ടോഗ്രാഫി സ്റ്റാഫും അന്തിമ മത്സരത്തില്‍ ഉള്‍പ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here