Home Mobiles 32 എംപി സൂപ്പര്‍ സെല്‍ഫിയുമായി ഷവോമി വൈത്രീ, 4ജിബിക്ക് 11,999 രൂപ മാത്രം

32 എംപി സൂപ്പര്‍ സെല്‍ഫിയുമായി ഷവോമി വൈത്രീ, 4ജിബിക്ക് 11,999 രൂപ മാത്രം

1417
0
Google search engine

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ വിശ്വാസ്യത കൊണ്ട് നേട്ടം കൊയ്ത ചൈനീസ് കമ്പനിയാണ് ഷവോമി. അവരുടെ റെഡ്മീ സീരിസിനു ശേഷം ഇപ്പോള്‍ പുറത്തിറങ്ങിയ വൈ 3 ഇന്ത്യന്‍ വിപണിയിലെത്തുന്നു. 32 എംപി സൂപ്പര്‍ സെല്‍ഫിയാണ് വൈ 3 സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകത. മുന്‍പുണ്ടായിരുന്ന വൈ 2 വിനെ അപേക്ഷിച്ച് വലിയ വ്യത്യാസങ്ങള്‍ ഇതിനുണ്ട്. രണ്ടു മോഡലുകളുണ്ട്. 3ജിബി റാം 32 ജിബിയും 4ജിബി റാം 64 ജിബി ഹാര്‍ഡ് ഡിസ്‌ക്കുമുള്ള മോഡല്‍. ഇതില്‍ ആദ്യത്തേതിന് 9,999 രൂപയാണ് വിലയെങ്കില്‍ 4ജിബി റാം മോഡലിന് 11,999 രൂപയാണ് വില. ഏപ്രില്‍ 30 മുതല്‍ വില്‍പ്പനയ്ക്കായി വൈ 3 അണിനിരക്കും.

ക്യാമറയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുവെന്നതാണ് വൈ 3 ഫോണുകളുടെ പ്രത്യേക. ഇതില്‍ 32 എംപി സെല്‍ഫി ക്യാമറയാണുള്ളത്. റെഡ്മീ സീരിസല്‍ നാം കണ്ടതു പോലെ തന്നെ സ്‌ക്രീനിന്റെ തൊട്ടുമുകളിലാണ് ഒരു പൊട്ടു പോലെ ഈ ക്യാമറയെ ഷവോമി ഇണക്കി ചേര്‍ത്തിരിക്കുന്നത്. വീഡിയോ ചിത്രീകരണത്തിന്, പ്രത്യേകിച്ച് വ്‌ളോഗിങ്ങിന് ഇതേറെ ഗുണകരമാണ്. 1080 പി എഫ്എച്ച്ഡിയില്‍ സെക്കന്റില്‍ 30 ഫ്രെയിംസ് എന്ന രീതിയില്‍ വീഡിയോ റെക്കോഡിംഗ് സാധിക്കും. സെല്‍ഫി ഓട്ടോഫോക്കസ്ഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് മികച്ച ചിത്രങ്ങള്‍ ഇതില്‍ നിന്നും ലഭിക്കും. ഇത് ഇഐഎസ് സപ്പോര്‍ട്ടോടെയാണ് എത്തുന്നത്. പാം ഷട്ടര്‍, ഓട്ടോ എച്ച്ഡിആര്‍, ഐ പോട്രിയേറ്റ് മോഡ് എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറയ്ക്ക് ഉണ്ട്. പിന്നില്‍ രണ്ടു ക്യാമറ സെറ്റപ്പാണ് വൈ3ക്ക് ഉള്ളത്. 12 എംപിയാണ് പ്രാഥമിക സെന്‍സര്‍. 2 എംപി ഡെപ്ത് ഓഫ് ഫീല്‍ഡ് നല്‍കും. എഫ് 2.2 ആണ് ഈ സെന്‍സറിന്റെ അപ്പറേച്ചര്‍. 

വൈ3യില്‍ ചിപ്പ് ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ആണ് പ്രോസ്സസ്സര്‍ ആയി എത്തുന്നത്. മികച്ച വേഗതയും കൃത്യതയും സമ്മാനിക്കുന്ന ഈ പ്രോസ്സസ്സര്‍ ഷവോമിയുടെ മറ്റു മോഡലുകളിലും നാം കണ്ടതാണ്. ഉയര്‍ന്ന ബാറ്ററി ശേഷിക്ക് വേണ്ടി റെഡ് മീ സീരിസില്‍ ഉള്‍പ്പെടുത്തിയ 4000 എംഎഎച്ചാണ് ബാറ്ററിയും നല്‍കിയിരിക്കുന്നു. ഫേസ് അണ്‍ലോക്ക് ഫീച്ചര്‍, റെയര്‍ മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിനുണ്ട്. ഡോട്ട് ഡ്രോപ്പ് നോച്ചാണ് ഫോണിനുള്ളത്. സെല്‍ഫി ക്യാമറ 32എംപിയാണ് എന്ന് പറഞ്ഞല്ലോ, 

6.26 ഇഞ്ച് ആണ് സ്‌ക്രീന്‍ വലിപ്പം. മുന്‍പുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് സ്ലീം കൂടുതല്‍. 1520-720 പി ആണ് സ്‌ക്രീന്‍ റെസല്യൂഷന്‍. റെഡ്മീ വൈ 3 ഗോറില്ല ഗ്ലാസ് 5 സുരക്ഷയില്ലെങ്കിലും വലിയ പ്രശ്‌നമുണ്ടാകില്ല. വൈ ത്രീക്ക് പോളികാര്‍ബണെറ്റ് ബാക്ക് പാനല്‍ ആണുള്ളത്. ഓറ പ്രിസം ഡിസൈനാണ് ബോഡി. വൈ ത്രീയുടെ ഡിമാന്‍ഡ് കണക്കിലെടുത്ത് ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, എംഐ ഡോട്ട് കോം തുടങ്ങിയ ഓണ്‍ലൈനില്‍ പ്രത്യേകസമയത്താണ് വില്‍പ്പന നടക്കുന്നത്. ഷവോമിയുടെ എംഐ സ്‌റ്റോറിലും ഫോണ്‍ വില്‍പ്പനയ്ക്ക് ഈ മാസം 30 മുതല്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here