Home News കാണാം, ഇതാദ്യമായി ഡ്രോണ്‍ പകര്‍ത്തിയ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റ്

കാണാം, ഇതാദ്യമായി ഡ്രോണ്‍ പകര്‍ത്തിയ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റ്

2416
0
Google search engine

1996-ല്‍ പുറത്തിറങ്ങിയ ട്വിസ്റ്റര്‍ എന്ന ഹോളിവുഡ് സിനിമ ഇന്ത്യയിലും സൂപ്പര്‍ഹിറ്റായിരുന്നു. ചുഴലിക്കൊടുങ്കാറ്റുകളായ ടൊര്‍ണാഡോകളെ പിന്തുടരുന്നവരുടെ കഥയായിരുന്നു അത്. എന്നാല്‍ അമേരിക്കയില്‍ ഇങ്ങനെ ടൊര്‍ണാഡോയെ പിന്തുടരുന്നവര്‍ ഏറെയുണ്ടെങ്കിലും അവര്‍ക്കൊന്നും തന്നെ കൃത്യമായി ഫോട്ടോഗ്രാഫി ചെയ്യാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാലിതാ, ഇത്തരമൊരു ടെര്‍ണാഡോയെ ബ്രാന്‍ഡന്‍ ക്ലെമന്റ് എന്നയാള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഡ്രോണ്‍ ഉപയോഗിച്ച് 4കെയില്‍ പകര്‍ത്തിയിരിക്കുന്ന വീഡിയോ ഇതിനോടകം പതിനായിരങ്ങള്‍ കണ്ടു കഴിഞ്ഞു. അമേരിക്കന്‍ സംസ്ഥാനമായ ഒക്‌ലാഹോമയിലെ സള്‍ഫറില്‍ നിന്നാണ് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഇതാദ്യമാണ് റിമോട്ട് ഡ്രോണ്‍ ഉപയോഗിച്ച് ടൊര്‍ണാഡോ ദൃശ്യം പകര്‍ത്തുന്നത്.


ക്ലെമന്റ് ഡ്രോണില്‍ പകര്‍ത്തിയ ടൊര്‍ണാഡോ

മൂന്നു വര്‍ഷമായി ഇത്തരമൊരു ഷോട്ടിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ക്ലമെന്റ് പറഞ്ഞു. ടൊര്‍ണാഡോയുടെ പിന്നാലെയുള്ള പാച്ചില്‍ കുട്ടിക്കാലത്തു തന്നെ തുടങ്ങിയതാണെങ്കിലും പലപ്പോഴും അത് ഫോട്ടോഗ്രാഫി ചെയ്യാന്‍ പറ്റിയിരുന്നില്ല. ഇത് അമേരിക്കന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് സാധിച്ചതെന്ന് ക്ലെമന്റ് പറയുന്നു. ടെക്‌സാസ്, ഒക്‌ലാഹോമ, കാന്‍സാസ്, മിസൗറി, അര്‍ക്കനാസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടൊര്‍ണാഡോയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞ ക്ലെമന്റ് താരതമ്യേന വലിയ നാശനഷ്ടങ്ങളുണ്ടാക്കാത്ത ഒക്‌ലാഹോമയിലെ കാറ്റിനെ പിന്തുടരുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ അഞ്ചുലക്ഷത്തോളം കിലോമീറ്ററുകളാണ് ക്ലെമന്റ് ടെര്‍ണാഡോയെ ക്യാമറയിലാക്കാന്‍ സഞ്ചരിച്ചിട്ടുള്ളത്. ഇതുവരെ തനിക്കു ലഭിച്ചതില്‍ ഏറ്റവും വ്യക്തവും മനോഹരവുമായ ദൃശ്യമാണ് ഇതെന്നു ക്ലെമന്റ് അവകാശപ്പെടുന്നു. ഇതിനു സമാനമായൊരു ദൃശ്യം മിനസോട്ടയില്‍ നിന്നും മൂന്നു വര്‍ഷം മുന്‍പ് പകര്‍ത്തിയിരുന്നുവെങ്കിലും അത് ഹെലികോപ്ടര്‍ ഷോട്ടായിരുന്നു. അന്റാര്‍ട്ടിക്ക ഒഴികേയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം ടൊര്‍ണേഡോകളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ ടൊര്‍ണേഡോകള്‍ ഉണ്ടാകുന്നത് അമേരിക്കന്‍ ഐക്യനാടുകളിലെ ടൊര്‍ണേഡോ ആലീ മേഖലയിലാണ്. തെക്കന്‍ മധ്യേഷ്യ, കിഴക്കനേഷ്യ, ഫിലിപ്പൈന്‍സ്, കിഴക്കന്‍ മധ്യ ദക്ഷിണ അമേരിക്ക, ആഫ്രിക്കയുടെ ദക്ഷിണഭാഗം, ഉത്തരപശ്ചിമ യൂറോപ്പ്, ദക്ഷിണപൂര്‍വ്വ യൂറോപ്പ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വ്വ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നി ഭൂമേഖലകളിലും ഇവ ഇടയ്ക്കുണ്ടാവുന്നു.

വിക്കിപീഡിയ നല്‍കുന്ന വിവരമനുസരിച്ച്, ഭൗമോപരിതലത്തേയും മേഘത്തേയും ബന്ധപ്പെട്ട രീതിയില്‍ ചുറ്റിത്തിരിയുന്ന വിനാശാകാരിയും ഭയാനകവുമായ വായു സ്തംഭമാണ് ടൊര്‍ണേഡോ. ഏറ്റവും ശക്തിയേറിയ അന്തരീക്ഷ പ്രതിഭാസമാണിത്. ഇവ പല വലിപ്പത്തിലും രൂപത്തിലും കാണപ്പെടുമെങ്കിലും നീണ്ട് സാന്ദ്രമായ നാളത്തിന്റെ രൂപത്തിലാണ് ഏറ്റവും സാധരണയായി പ്രത്യക്ഷപ്പെടുന്നത്, ചുഴിയുടെ നേര്‍ത്ത അഗ്രം ഭൗമോപരിതലം സ്പര്‍ശിക്കുകയും തകര്‍ക്കപ്പെട്ട വസ്തുക്കളുടേയും പൊടിപടലങ്ങളുടേയും മേഘം കൂടെയുണ്ടാകുകയും ചെയ്യും. ഭൂരിഭാഗം ടൊര്‍ണേഡോകളുടെയും കാറ്റിന്റെ വേഗത മണിക്കൂറില്‍ 64 കി.മീറ്ററിനും 177 കി.മീറ്ററിനും ഇടയിലാണ് ഉണ്ടാകുക, ഏതാണ്ട് 75 മീറ്റര്‍ വീതിയുണ്ടാകും, ദുര്‍ബലമാകുന്നതിനു മുന്‍പ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും ചെയ്യും. ഇവയില്‍ ഏറ്റവും വന്യമായവയ്ക്ക് കാറ്റ് വേഗത മണിക്കൂറില്‍ 480 കി.മീറ്ററിന് മുകളിലും, വീതി ഒരു മൈലിനേക്കാള്‍ (1.6 കി.മീ.) കൂടുതലും, 100 കി.മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുകയും ചെയ്യും.


ഹെലികോപ്ടറില്‍ നിന്നും മൂന്നു വര്‍ഷം മുന്നേ പകര്‍ത്തിയ ടെര്‍ണാഡോ

LEAVE A REPLY

Please enter your comment!
Please enter your name here