Home News സോണിയുടെ എ9-II സെപ്തംബറിലെന്നു സൂചന

സോണിയുടെ എ9-II സെപ്തംബറിലെന്നു സൂചന

1351
0
Google search engine

ഫോട്ടോഗ്രാഫര്‍മാര്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സോണിയുടെ എ9-II ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ സെപ്തംബറില്‍ വിപണിയിലെത്തുമെന്നു സൂചന. ഇതിനു ശേഷമാവും എ7എസ്-III യുടെ വരവ്. അടുത്ത മാസത്തോടെ സോണിയുടെ എ6500 എന്ന മോഡലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് അനൗണ്‍സ് ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷ. എപിഎസ്-സി സെന്‍സറിലെത്തുന്ന ഇ-മൗണ്ട് ക്യാമറയ്ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് ബജറ്റില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി പുതിയ മോഡല്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ സോണി തയ്യാറെടുക്കുന്നത്. ഈ ക്യാമറ എ9-ന്റെ മിനി പതിപ്പായിരിക്കുമെന്നും സൂചനയുണ്ട്. എ9-ന്റെ പുതുക്കിയ മോഡല്‍ എന്ന നിലയ്ക്കാണ് എ9-II വിനെ സോണി മാര്‍ക്കറ്റിലെത്തിക്കുന്നത്. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ഈ ക്യാമറയാവും താരമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഭാഗമായി വ്യാപകമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് സോണി ജപ്പാനില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ബിസിനിസ്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ബിസിഎന്‍ റിപ്പോര്‍ട്ട് പ്രകാരം സോണി എ7-III മറ്റു ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളേക്കാള്‍ ഇപ്പോള്‍ തന്നെ ബഹുദൂരം മുന്നിലാണ്. കാനോണിന്റെ ഇഒഎസ് ആര്‍പി, ഇഒഎസ് ആര്‍ മോഡലുകളെ പിന്തള്ളിയാണ് സോണി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതേസമയം ഈ വര്‍ഷം അവസാനത്തോടെ എ7എസ്-III എത്തുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍. ഇതില്‍ 8കെ വീഡിയോ മോഡ് ഉണ്ടാവുമെന്നും അതല്ല 4കെ 60പി കണ്ടേക്കാമെന്നും കരുതുന്നു.


ബിസിനിസ്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ബിസിഎന്‍ റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here