സോണിയുടെ ഫുള്‍ ഫ്രെയിം ഇ-മൗണ്ട് ബോഡികള്‍ക്കു വേണ്ടി പുറത്തിറക്കിയ സാംയാങ്ങ് ഓട്ടോഫോക്കസ് ലെന്‍സിന്റെ പുതിയ അപ്‌ഡേഷന്‍ ഇറങ്ങി. കഴിഞ്ഞ മാസം പകുതിയോടെ അനൗണ്‍സ് ചെയ്ത ലെന്‍സാണിത്. 9 ഡയഫ്രം ബ്ലേഡുകള്‍ ഉള്ള ഈ ലെന്‍സിന് ഒരു ഇഡി എലമെന്റും അള്‍ട്രാ മള്‍ട്ടി കോട്ടിങ്ങുമുണ്ട്. മികച്ച റെസല്യൂഷനും കൃത്യമായ ഓട്ടോഫോക്കസും നല്‍കിയിരുന്ന എഎഫ് 85എംഎം എഫ്1.4 എഫ്ഇ എന്ന ലെന്‍സാണിത്. ഹൈ റിഫ്രാക്ടീവ് ഗ്ലാസ് ഉള്‍പ്പെടെയുള്ള 11 ഗ്ലാസ് എലമെന്റ്‌സോടു കൂടിയ ഒപ്ടിക്കല്‍ കണ്‍സ്ട്രക്ഷനാണ് ഈ ലെന്‍സിന്റെ പ്രത്യേകത.
മികച്ച കളര്‍ പെര്‍ഫോമന്‍സ് നല്‍കുന്ന ഈ ലെന്‍സിന്റെ മിനിമം അപ്പര്‍ച്ചര്‍ എഫ്16 ആണ്. പരമാവധി എഫ്1.4. 0.90 മീറ്ററാണ് മിനിമം ഫോക്കസ്, 568 ഗ്രാമാണ് ഈ പ്രൈം ലെന്‍സിന്റെ ഭാരം. ഇതിന്റെ അപ്‌ഡേഷനില്‍ സോണി എ9-നോടു ചേര്‍ന്നു നില്‍ക്കുന്ന പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഹൈസ്പീഡ് ബേഴ്സ്റ്റ്, വര്‍ദ്ധിപ്പിച്ച ഓട്ടോമാറ്റിക്ക് പെര്‍ഫോമന്‍സ്, കൃത്യമായ ഫോക്കസ് എന്നിവയാണ് പുതിയ ഫിംവേര്‍ വേര്‍ഷനില്‍ ഉള്ളത്. ഫുള്‍ടൈം മാനുവല്‍ ഫോക്കസ് അനുവദിക്കുന്ന ഈ ലെന്‍സില്‍ ഡിസ്റ്റന്‍സ് സ്‌കെയിലും ഡിഒഎഫ് സ്‌കേലും ഒഴിവാക്കിയിരിക്കുന്നു.
പുതിയ ഫിംവേര്‍ വേര്‍ഷന്‍ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.