വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൈ17-ന് 5000 എംഎഎച്ച് ബാറ്ററിയാണ്. 24 മണിക്കൂറും ഫോണ്‍ ഉപയോഗിച്ചാലും ചാര്‍ജ് തീരില്ലെന്നു സാരം. ഇതിനു പുറമേ ചാര്‍ജ് തീര്‍ന്നാല്‍ അതിവേഗം ചാര്‍ജ് ചെയ്യാന്‍ കെല്‍പ്പുള്ളതാണ് വൈ17. പിന്നിലെ ട്രിപ്പിള്‍ക്യാമറയാണ് വിവോയുടെ ഈ സ്മാര്‍ട്ട് ഫോണിന്റെ വലിയ സവിശേഷത. ഫോട്ടോഗ്രാഫിക്കും വിഡീയോഗ്രാഫിക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ഇത് അവതരിപ്പിക്കുന്നത്. 16.15 സെമി ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് മറ്റു വിവോ മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ വലിയൊരു പ്രത്യേകത. അരികുകള്‍ തോറും ഡിസ്‌പ്ലേ ലഭ്യമാക്കുന്ന ഈ സ്മാര്‍ട്ട് ഫോണില്‍ വീഡിയോ കാണാന്‍ മികച്ച ദൃശ്യാനുഭവമാണ് വിവോ ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കാഴ്ചയ്ക്ക് അതിമനോഹരമാണ് ഈ ഫോണ്‍ എന്നു പറയേണ്ടി വരും. മിറര്‍ ഫിനിഷോടു കൂടിയാണ് ഇത് ഉപയോക്താക്കളിലേക്ക് എത്തുന്നത്. മിനിറല്‍ ബ്ലൂ കളറിലുള്ള കവറിങ് ബോഡിയുടെ ഡിസൈന്‍ ക്രോമാറ്റിക്ക് മാജിക്ക് ഷോയാണ് ആദ്യ കാഴ്ചയില്‍ പ്രദാനം ചെയ്യുന്നത്.
ആദ്യം പറഞ്ഞതു പോലെ, ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയാണ് ഈ സ്മാര്‍ട്ട് ഫോണ്‍ ലക്ഷ്യമിടുന്നത്. 13 എംപിയോടു കൂടിയ പ്രധാന ക്യാമറയ്ക്കു പുറമേ 8എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയും 2 എംപി ഡെപ്ത്ത് ക്യാമറയും ഇതില്‍ പിന്നിലായി ഒരുക്കിയിരിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പ് മുതല്‍ മികച്ച പോര്‍ട്രെയ്റ്റ് വരെ ഇതില്‍ ഗംഭീരമായി ചിത്രീകരിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ 120 ഡിഗ്രി അധികം കാഴ്ചയെ വര്‍ദ്ധിപ്പിക്കും. ഇതിനു പുറമേ സെല്‍ഫി എടുക്കുന്നതിനായി 20 എംപി ഫ്രണ്ട്ക്യാമറയാണ് വിവോ 17-ല്‍ ഒരുക്കിയിരിക്കുന്നത്. ഈ മുന്‍ ക്യാമറയില്‍ കൂടി നോക്കുമ്പോള്‍ കൂടുതല്‍ സൗന്ദര്യമുള്ളതായി കാഴ്ചക്കാരന് അനുഭവപ്പെടും. നിങ്ങളുടെ സെല്‍ഫിയെ സൗന്ദര്യപൂര്‍ണ്ണമാക്കാന്‍ ഇനി മറ്റ് എഡിറ്റിങ്ങ് ആപ്പുകളില്‍ ചെലവഴിച്ച് സമയം കളയേണ്ടതില്ലെന്നു ചുരുക്കം.
കൂടുതല്‍ പവറോടു കൂടിയ ബാറ്ററിയാണ് ഇതിലുള്ളത്. വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 18 വാട്‌സ് ഡ്യുവല്‍ എന്‍ജിന്‍ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാറ്ററിയേയും ഫോണിനെയും സംരക്ഷിക്കാനായി 9 വിധത്തിലുള്ള സംരക്ഷണ സാങ്കേതികത്വവും ഇതില്‍ ഒരുക്കിയിരിക്കുന്നു.
ഒക്ടാകോര്‍ പ്രോസ്സസ്സറാണ് ഇതിലുള്ളത്. 2.3 ജിഗാ ഹേര്‍ട്‌സാണ് ഇതിന്റെ സ്പീഡ്. 4 ജിബി റാം നല്‍കുന്ന വേഗതയ്‌ക്കൊപ്പം 128 ജിബി റോമും കൂടുതല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ നല്‍കുന്നു. വിവോയുടെ ഫണ്‍ടച്ച് ഒഎസ്9 എന്ന ആന്‍ഡ്രോയ്ഡ് 9.0 ന്റെ കസ്റ്റമൈസ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്. 17,990 രൂപയാണ് ഇതിന്റെ വില.