Home LENSES CANON Lenses കാനോണ്‍ ആര്‍എഫ് ലെന്‍സ് എത്തുന്നു, 85 എംഎം എഫ്1.2 എല്‍ തരംഗമാകുമോ?

കാനോണ്‍ ആര്‍എഫ് ലെന്‍സ് എത്തുന്നു, 85 എംഎം എഫ്1.2 എല്‍ തരംഗമാകുമോ?

2346
0
Google search engine

മിറര്‍ലെസ് ക്യാമറകള്‍ക്കുള്ള തങ്ങളുടെ ആദ്യത്തെ ആര്‍എഫ് ലെന്‍സ് കാനോണ്‍ പുറത്തിറക്കിയിരിക്കുന്നു. (ഇഒഎസ് ആര്‍, ഇഒഎസ് ആര്‍പി ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളുടെ ലെന്‍സ് മൗണ്ടാണ് ആര്‍എഫ് എന്നത്.) കമ്പനിയുടെ, ബ്ലു സ്‌പെക്ട്രം റിഫ്രാക്ടീവ് (ബിആര്‍) ഒപ്ടിക്‌സില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ലെന്‍സും ഇതാണ്. ആര്‍എഫ് 85 എംഎം എഫ്1.2 എല്‍ യുഎസ്എം എന്ന പേരിലാണ് ഇത് വിപണയിലെത്തുന്നത്. മിറര്‍ലെസ് ക്യാമറകള്‍ക്ക് വേണ്ടിയൊരുക്കിയിരിക്കുന്ന ഈ മള്‍ട്ടി പര്‍പ്പസ് ലെന്‍സ് വിപണിയില്‍ തരംഗമാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഡീഫോക്കസ് സ്മൂത്തിങ് എന്ന പുതിയ ഫീച്ചര്‍ ഈ ലെന്‍സിലും കാനോണ്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആധുനിക ഒപ്ടിക്‌സ് രീതികള്‍ ഉപയോഗിച്ച് മികച്ച റെസല്യൂഷനുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ലെന്‍സിനു കഴിയുമെങ്കിലും ഭാരക്കൂടുതലും മറ്റു ലെന്‍സുകളിലെ സ്ഥിര സാന്നിധ്യമായിരുന്ന പല എലമെന്റുകളും ഒഴിവാക്കിയിരിക്കുന്നതും കാനോണ്‍ പ്രേമികള്‍ എങ്ങനെ സ്വീകരിക്കുമെന്നു കണ്ടറിയണം. ഇമേജ് സ്റ്റെബിലൈസേഷന്‍, സൂം ലോക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ രീതികളോടും പുതിയ പ്രൊഡക്ടില്‍ കാനോണ്‍ മുഖം തിരിച്ചിരിക്കുകയാണ്.

ലോംഗിട്യൂഡിനല്‍ ക്രോമാറ്റിക്ക് അബ്രഷന്‍ ഒഴിവാക്കാനായി കോണ്‍കേവ്- കോണ്‍വെക്‌സ് ലെന്‍സുകളുടെ മധ്യത്തിലായി മുന്‍പ് സൂചിപ്പിച്ച ബിആര്‍ ഒപ്ടിക്‌സ് നടപ്പിലാക്കി കൊണ്ടാണ് ഈ ലെന്‍സ് കാനോണ്‍ പുറത്തിറക്കുന്നത്. ഇതു കൂടാതെ, ഒരു ആസ്ഫറിക്കല്‍ എലമെന്റ്, ഒരു അള്‍ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍ (യുഡി) ഗ്ലാസ് എലമെന്റും ഇതിലുണ്ട്. അങ്ങനെ 9 ഗ്രൂപ്പുകളിലായി 13 എലമെന്റുകള്‍ ഇതിലുണ്ട്. ലെന്‍സ് ഫ്‌ളെയറും ഗോസ്റ്റിങ്ങും ലഘൂകരിക്കാനായി എയര്‍ സ്ഫിയര്‍ കോട്ടിങ് (എഎസ്‌സി) ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വെതര്‍ സീല്‍ഡ് ആണ്. 

മറ്റ് ആര്‍എഫ് ലെന്‍സുകളെ പോലെ തന്നെ എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍, അപ്പര്‍ച്ചര്‍, ഐഎസ്ഒ അല്ലെങ്കില്‍ ഷട്ടര്‍ സ്പീഡ് എന്നിവ അഡ്ജസ്റ്റ് ചെയ്യാനായി കസ്റ്റമൈസ് ചെയ്യാവുന്ന ഒരു കണ്‍ട്രോള്‍ റിങ് ലെന്‍സിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇഎഫ് ലെന്‍സുകളെ അപേക്ഷിച്ച് നീളവും വീതിയും മാത്രമല്ല ഭാരവും കൂടിയിട്ടുണ്ട്. 1.2 കിലോയാണ് ഇതിന്റെ ഭാരം. 2699 ഡോളര്‍ നിരക്കില്‍ ജൂണ്‍ ആദ്യം മുതല്‍ വിപണയില്‍ ലഭ്യമാകും.

അപ്പര്‍ച്ചര്‍ റിംഗ് ഒഴിവാക്കിയതും പോലെ ഇമേജ് സ്റ്റെബിലൈസേഷന്‍ ഈ പ്രൈം ലെന്‍സിന് ഇല്ല എന്നതു വലിയൊരു പോരായ്മയായി കാണേണ്ടിയിരിക്കുന്നു. അതേസമയം ആര്‍എഫ് മൗണ്ട് ഉപയോഗിക്കുന്ന ബോഡികളില്‍ ബില്‍ട്ട് ഇന്നായി ഇഎസ് ഉള്ളതു കൊണ്ടാവാം ലെന്‍സില്‍ അത് ഒഴിവാക്കിയിരിക്കുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്റേണല്‍ ഫോക്കസ് രീതിയാണ് ഇതിലുള്ളത്. അതു കൊണ്ട് തന്നെ ഡിസ്റ്റന്‍സ് സ്‌കെയില്‍, ഡിഒഎഫ് സ്‌കെയില്‍ എന്നിവ ഒഴിവാക്കിയിരിക്കുന്നു. ഫുള്‍ ടൈം മാനുവലായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ ലെന്‍സ് റിംഗ് ടൈപ്പ് അള്‍ട്രാസോണിക്ക് മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. പവര്‍സൂം, സൂം ലോക്ക് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here