സോണിയുടെ ഫുള്‍ഫ്രെയിം ക്യാമറ ഉള്ളവര്‍ ഈ ലെന്‍സ് ഒന്നു പരീക്ഷിക്കൂ

0
1463

സോണിയുടെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ഉള്ളവര്‍ക്ക് ഈ ലെന്‍സ് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. സാംയാങ്, ബൊവേഴ്‌സ് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന റോക്കിനോണ്‍ എന്ന ലെന്‍സാണിത്. അവരുടെ പുതിയ എഎഎഫ് 45 എംഎം എഫ്1.8 ലെന്‍സിന് മറ്റേതൊരു ലെന്‍സുമായും താരതമ്യപ്പെടുത്തുമ്പോഴും വിലയിലും കാര്യമായ കുറവുണ്ട്. സാങ്കേതികമായി ഏറെ മുന്നിലാണ് റോക്കിനോണ്‍. വളരെ ചെറുതാണെങ്കിലും സംഗതി ഗംഭീരമാണെന്നാണ് ഈ ലെന്‍സിനെക്കുറിച്ച് കമ്പനിയുടെ അവകാശവാദം. നീളം 61.8 എംഎം മാത്രം. ഭാരമാവട്ടെ 162 ഗ്രാമും. എന്താ, സംഗതി ഉഷാറല്ലേ! ആറു ഗ്രൂപ്പുകളിലായി ഏഴു എലമെന്റുകള്‍ ഇതിനുണ്ട്. രണ്ട് ആസ്ഫറിക്കല്‍ എലമെന്റുകളും ഒരു എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍ എലമെന്റും ഇതില്‍ ഉള്‍പ്പെടും. ഫ്‌ളെയറിങ്ങും ഗോസ്റ്റിങ്ങും പ്രതിരോധിക്കാന്‍ മറ്റേതൊരു ലെന്‍സിനെയും പോലെ ഇതിലും അള്‍ട്രാ മള്‍ട്ടി കോട്ടിങ് നല്‍കിയിട്ടുണ്ട്.

സോണിയുടെ ക്യാമറ സിസ്റ്റത്തെ പിന്തുണക്കുന്ന വിധത്തിലുള്ള ഓട്ടോഫോക്കസ് മോട്ടോറാണ് ലെന്‍സിലുള്ളത്. എഫ്1.8-എഫ്22 വരെ അപ്പര്‍ച്ചര്‍ റേഞ്ചുള്ള ഇതില്‍ 9 ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രമാണുള്ളത്. സോണിയുടെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകളില്‍ ഉപയോഗിക്കുന്നതിനൊപ്പം തന്നെ സോണിയുടെ എപിഎസ്-സി മോഡലുകളിലും ഇത് പ്രവര്‍ത്തിപ്പിക്കാനാവും. 399 ഡോളറാണ് ഇതിന്റെ പ്രീ ഓര്‍ഡര്‍ വില. ഈ മാസം അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here