Home Mobiles 3എക്‌സ് ഹൈബ്രിഡ് ടെലി, അള്‍ട്രാവൈഡ് ആംഗിള്‍, പോപ്പപ്പ് സെല്‍ഫി കാമുമായി വണ്‍പ്ലസ് 7 പ്രോ

3എക്‌സ് ഹൈബ്രിഡ് ടെലി, അള്‍ട്രാവൈഡ് ആംഗിള്‍, പോപ്പപ്പ് സെല്‍ഫി കാമുമായി വണ്‍പ്ലസ് 7 പ്രോ

1803
0
Google search engine

ചൈനീസ് കമ്പനി വണ്‍പ്ലസ് പുതിയ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ അവതരിപ്പിക്കുന്നു. ഫോട്ടോഗ്രാഫിക്ക് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന മോഡലാണിത്. വണ്‍പ്ലസ് 7 പ്രോ എന്ന ഈ മോഡലില്‍ ട്രിപ്പിള്‍ ക്യാമറ മൊഡ്യൂളാണുള്ളത്. 48 എംപി ക്വാഡ് ബയര്‍ സെന്‍സറിലാണ് ഇതിന്റെ പ്രവര്‍ത്തനം. എഫ്1.6 അപ്പര്‍ച്ചര്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ പ്രാഥമിക ക്യാമറയിലുണ്ട്. 16 എംപി അള്‍ട്രാ വൈഡ് ക്യാമറയില്‍ 17 എംഎം ഫോക്കല്‍ ലെംഗ്ത് ആണുള്ളത്. എഫ്2.2 അപ്പര്‍ച്ചറും. സ്റ്റെബിലൈസ്ഡ് ടെലിയില്‍ 8എംപി-യില്‍ എഫ്2.2-വില്‍ ചിത്രങ്ങളെടുക്കാം. 78എംഎം ഫോക്കല്‍ ലെംഗ്തില്‍ (3എക്‌സ്) ഡിജിറ്റല്‍ സൂമാണ് ഇതിന്റെ പ്രത്യേകത. പരിഷ്‌ക്കരിച്ച നൈറ്റ് മോഡിനു പുറമേ ഓട്ടോഫോക്കസ് സിസ്റ്റം ലേസര്‍ രീതിയിലാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. പ്രൈമറി ക്യാമറ 12 എംപിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത് ഫുള്‍ റെസല്യൂഷനായ 48 എംപി-യില്‍ വരെ പ്രവര്‍ത്തിപ്പിക്കാം. സെക്കന്‍ഡില്‍ 60 ഫ്രെയിമുകള്‍ എന്ന നിലയ്ക്ക് 4കെ വീഡിയോ റെക്കോഡ് ചെയ്യാവുന്ന വീഡിയോ മോഡും ഇതിലുണ്ട്. ഇതു കൂടാതെ സെക്കന്‍ഡില്‍ 240 ഫ്രെയിമുകള്‍ റെക്കോഡ് ചെയ്യാന്‍ പറ്റുന്ന സൂപ്പര്‍ സ്ലോ മോഷന്‍ മോഡും ഈ സ്മാര്‍ട്ട് ഫോണില്‍ വണ്‍പ്ലസ് അവതരിപ്പിച്ചിരിക്കുന്നു.

ആവശ്യമുള്ളപ്പോള്‍ ബോഡിയില്‍ നിന്നും ഉയര്‍ന്നു വരുന്ന രീതിയിലാണ് മുന്‍ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. പോപ്പപ്പ് മെക്കാനിസം രീതിയിലുള്ള ഈ സെല്‍ഫി ക്യാമറ 16 എംപി-യില്‍ എഫ്2.0 -യില്‍ പ്രവര്‍ത്തിക്കും. ക്വാല്‍കോമിന്റെ ഹൈഎന്‍ഡ് ചിപ്‌സെറ്റായ സ്‌നാപ്പ്ഡ്രാഗണ്‍ 855-ലാണ് ഇതിന്റെ ഓപ്പറേറ്റിങ് ശക്തി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 4000 എംഎഎച്ച് ബാറ്ററി ഹൈസ്പീഡ് ചാര്‍ജിങ്ങിലുള്ളതാണ്. മൂന്നു മോഡലുകളിലെത്തുന്ന ഫോണ്‍ മെയ് 21- മുതല്‍ക്കാണ് ലഭ്യമാവുന്നത്. 6ജിബി റാം- 128 ജിബി സ്‌റ്റോറേജ് മോഡലിനു യുഎസില്‍ 669 ഡോളറാണ് വില. 8ജിബി റാം-256 ജിബി വേര്‍ഷനു 699 ഡോളറും. ഇതു കൂടാതെ പരിമിതമായ അളവില്‍ 12ജിബി റാം-256 ജിബി മോഡല്‍ 749 ഡോളറിനും ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here