ഫുള്‍ ഫ്രെയിം മിറര്‍ലെസിനു വേണ്ടി 55 എംഎം എഫ്1.7 ലെന്‍സുമായി ലോമോഗ്രഫി

0
1752

ലോമോഗ്രഫി ആദ്യമായി പുറത്തിറക്കുന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ലെന്‍സ് വില്‍പ്പനയ്ക്ക് തയ്യാറാവുന്നു. Petzval 55mm F1.7 MKII എന്നാണ് ഇതിന്റെ പേര്. വളരെ പ്രത്യേക രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. ഏഴു ലെവലുകളിലുള്ള ബൊക്കേ കണ്‍ട്രോള്‍, ഡ്യുവല്‍ അപ്പര്‍ച്ചര്‍ സിസ്റ്റം എന്നിവയൊക്കെയും മറ്റൊരിടത്തും കാണാനാവാത്തതാണെന്നു ലോമോഗ്രഫി വ്യക്തമാക്കുന്നു.

ഫുള്‍ ഫ്രെയിം ക്യാമറകളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഫോട്ടോഗ്രാഫര്‍ മനസ്സില്‍ ആഗ്രഹിക്കുന്നത് ദൃശ്യവത്ക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു ലെന്‍സ് ഒപ്ടിക്‌സിനു തയ്യാറായതെന്നും കമ്പനി വ്യക്തമാക്കുന്നു. ഇമേജുകളിലെ ബൊക്കെ ഷേപ്പ് ചെയ്യുന്നതിന് വിവിധ പ്ലേറ്റുകളാണ് ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ സ്‌പെസിഫിക്കേഷനുകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. സോണിയുടെ ഇ മൗണ്ട്, നിക്കോണിന്റെ ഇസഡ് മൗണ്ട്, കാനോണിന്റെ ആര്‍എഫ് മൗണ്ട് എന്നിവയ്ക്ക് യോജിച്ച വിധത്തിലാണ് ലെന്‍സിന്റെ നിര്‍മ്മാണം. ബ്ലാക്ക് ബ്രാസ്, സാറ്റിന്‍ ഫിനിഷ് ബ്രാസ്, ബ്ലാക്ക് അനോഡൈസ്ഡ് അലുമിനിയം എന്നിങ്ങനെ മൂന്നു വിധത്തിലാണ് ലെന്‍സ് പുറത്തിറങ്ങുന്നത്. 499, 449, 399 ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ ബ്രാസ് യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തു. അലുമിനിയം യൂണിറ്റുകള്‍ ജൂലൈയില്‍ വില്‍പ്പനയ്ക്ക് തയ്യാറാവും.

LEAVE A REPLY

Please enter your comment!
Please enter your name here