ബ്ലൂടൂത്ത് ഫ്‌ളാഷ് ട്രിഗറുമായി ഗൊഡോക്‌സ്

0
1779

പുതിയ ബട്ടണ്‍ ലേഔട്ട്, വലിയ ഡിസ്‌പ്ലേ പാനല്‍, സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ബ്ലൂടുത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന സംവിധാനം എന്നിവയുമായി ചൈനീസ് ഫഌഷ് കമ്പനിയായ ഗൊഡൊക്‌സിന്റെ ട്രിഗര്‍ എത്തുന്നു. എക്‌സ്2ടി എന്ന ഈ ട്രിഗര്‍ മുന്‍പുണ്ടായിരുന്ന എക്‌സ്1ടിയുടെ പരിഷ്‌ക്കരിച്ച രൂപമാണെന്നു പറയാം. ഓരോ ഫഌഷ് ഗ്രൂപ്പിനും വ്യത്യസ്തമായ ബട്ടണ്‍ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറുടെ ഇടതു ഭാഗത്തേക്കു മാറ്റിയ കണ്‍ട്രോള്‍ ഡയല്‍ ബേസിലേക്ക് പുനഃപ്രതിഷ്ഠിച്ചിട്ടുണ്ട്.

വ്യക്തമായ ഇന്റര്‍ഫേസോടു കൂടിയ വിസ്താരമേറിയ ഡിസ്‌പ്ലേ പാനലാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന ഗൊഡോക്‌സ്‌ഫോട്ടോ ആപ്പ് ഉപയോഗിച്ച് ഇതു പ്രവര്‍ത്തിപ്പിക്കാം.

കാനോണ്‍, നിക്കോണ്‍, സോണി, ഫ്യൂജി, ഒളിമ്പിക്‌സ്, പാനാസോണിക്ക്, പെന്റാക്‌സ് ക്യാമറകളോടൊപ്പവും അവയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന ടിടിഎല്‍ സിസ്റ്റത്തോടൊപ്പവും ഈ ട്രിഗര്‍ ഉപയോഗിക്കാം. 100 മീറ്റര്‍ വയര്‍ലെസ് ഫഌഷ് റേഞ്ചാണ് ഇതിനുള്ളത്. യുഎസ്ബി സോക്കറ്റ് നല്‍കിയിരിക്കുന്നു. രണ്ട് AA ബാറ്ററിയാണ് പവര്‍ നല്‍കുന്നത്.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും കമ്പനി ഇതുവരെ വില വെളിപ്പെടുത്തിയിട്ടില്ല. എന്നു മുതല്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും വ്യക്തമല്ല. അന്താരാഷ്ട്ര മാര്‍ക്കറ്റിലെത്തുന്ന മുറയ്ക്ക് തന്നെ ഇന്ത്യയിലും ഈ ട്രിഗര്‍ എത്തുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here