Home Accessories 4കെ ടച്ച് ഡിസ്‌പ്ലേയുമായി അസ്യൂസ് സെന്‍ബുക്ക് പ്രോ

4കെ ടച്ച് ഡിസ്‌പ്ലേയുമായി അസ്യൂസ് സെന്‍ബുക്ക് പ്രോ

2404
0
Google search engine

അസ്യൂസിന്റെ ഈ ലാപ്‌ടോപ്പ് ഏറെ ഗുണകരമാവുക ഫോട്ടോഗ്രാഫേഴ്‌സിനു തന്നെയാണ്. പ്രധാന സ്‌ക്രീന്‍ കൂടാതെ തന്നെ കീപാഡിനു മുകളിലായി മറ്റൊരു സ്‌ക്രീന്‍ കൂടിയുള്ള മോഡലാണിത്. ഇതാണ്, ടച്ച് സ്‌ക്രീനായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ മുകളിലെ സ്‌ക്രീനില്‍ കാണാനുമാവും. വീഡിയോ എഡിറ്റേഴ്‌സ്, ഫോട്ടോഗ്രാഫിക്ക് ഡിസൈനേഴ്‌സ്, ആനിമേറ്റേഴ്‌സ്, വെബ് ഡിസൈനേഴ്‌സ് എന്നിവര്‍ക്കൊക്കെയും ഏറെ പ്രയോജനപ്രദമാകുമിത്. വില എത്രയാവുമെന്നു അസ്യൂസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും വൈകാതെ വിപണിയിലുണ്ടാവുമെന്നു പ്രതീക്ഷിക്കാം. 

മറ്റൊരു ലാപ്‌ടോപ്പിലും കാണാത്ത തരത്തിലുള്ള രൂപവും ഭാവവുമാണ് സെന്‍ബുക്ക് പ്രോയ്ക്ക് അസ്യൂസ് നല്‍കിയിരിക്കുന്നത്. ആരെയും കൊതിപ്പിക്കും ഇതിന്റെ സ്‌പെസിഫിക്കേഷന്‍. ഗ്രാഫിക്‌സ് കാര്‍ഡ് മുതല്‍ മെമ്മറി വരെ ഉജ്വലം. വേഗതയുടെ കാര്യത്തില്‍ ഇവന്‍ മാക്കിനെയും കവച്ചു വെക്കും. പോര്‍ട്ടബിള്‍ ഓഫീസ് എന്ന നിലയ്ക്കും ഇതിനെ കൈകാര്യം ചെയ്യാവുന്നതാണ്. 32 ജിബി റാം, ഇന്റര്‍ ഐ9 പ്രോസ്സസ്സര്‍, എന്‍വിഡിയ ആര്‍ടിഎക്‌സ്2060 ജിപിയുവുമായി എത്തുന്ന അസ്യൂസിന്റെ സെന്‍ബുക്ക് വിപണിയില്‍ ആധുനികതയുടെ സുവര്‍ണമുഖമാണ് തീര്‍ക്കാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം. കീബോര്‍ഡിനു മുകളിലായി ഒരുക്കിയിരിക്കുന്ന 4കെ ടച്ച് ഡിസ്‌പ്ലേയാണ് ഇതിന്റെ വലിയ സവിശേഷത. 178 ഡിഗ്രി ആംഗിള്‍ ഓഫ് വ്യൂ ലഭിക്കുന്ന ഇതിന് 14 ഇഞ്ച് സ്‌ക്രീന്‍ സൈസാണ് ഉള്ളത്. വീഡിയോ എഡിറ്റേഴ്‌സിനും ഏറെ ഗുണപരമായ ഒരു മോഡലാണിതെന്നു നിസ്സംശയം പറയാം. എഡിറ്റിങ് വിന്‍ഡോ മെയ്ന്‍ സ്‌ക്രീനിലും ടൂള്‍ബാറുകളും ടൈംലൈനുകളും സെക്കന്‍ഡറി ഡിസ്‌പ്ലേയിലും കാണാം. ശരിക്കും ഫോട്ടോഗ്രാഫേഴ്‌സിനും റീടച്ചിങിനൊക്കെ ഇതേറെ സഹായിക്കും. ഡ്യുവല്‍ സ്‌ക്രീനാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു പറയാം. കാരണം മെയ്ന്‍ സ്‌ക്രീനില്‍ ടച്ച് ഓപ്ഷനില്ല.

അസ്യൂസ് പെന്‍ ഉപയോഗിച്ച് ടച്ച് സ്‌ക്രീന്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാം. കീബോര്‍ഡിനോടു ചേര്‍ന്നു തന്നെ ഒരു ന്യൂമെറിക്ക് പാഡും നല്‍കിയിട്ടുണ്ട്. ടച്ച് വേരിയന്റിലാണ് 4കെ ഒഎല്‍ഇഡി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നത്. എട്ടു മുതല്‍ 32 ജിബി വരെ റാം വിവിധ മോഡലുകളുണ്ട്. 1ടിബി എസ്എസ്ഡി സ്‌റ്റോറേജും ഒരുക്കിയിരിക്കുന്നു.

എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേയ്ക്കു വേണ്ടി എച്ച്ഡിഎംഐ ഔട്ട്പുട്ട് നല്‍കിയിരിക്കുന്നു. തണ്ടര്‍ബോള്‍ട്ട് 3 ടൈപ്പ്-സി യുഎസ്ബി സോക്കറ്റ്, രണ്ട് യുഎസ്ബി 3.2 ജെന്‍ 2 യുഎസ്ബി സോക്കറ്റും വേറെയുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും അസ്യൂസ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.5 കിലോ ഭാരമുണ്ട്. എങ്കിലെന്താ, റോഡിലിരുന്നും വീഡിയോ എഡിറ്റ് ചെയ്യാമല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here