ഫോട്ടോവൈഡ് ക്യാമറ ക്ലബ് മണ്‍സൂണ്‍ ക്യാംപ് സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 പേരാണ് ക്യാംപില്‍ പങ്കെടുത്തത്. ശാന്തന്‍പാറ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സേനാപതി ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നിന്നും ആരംഭിച്ച യാത്ര ഫോട്ടോവൈഡ് മാഗസിന്‍ മാനേജിങ് എഡിറ്റര്‍ എ.പി. ജോയി ഫഌഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് സജി എണ്ണയ്ക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ കോഓഡിനേറ്റര്‍ അനില്‍ കണിയാമല, കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജ് മേലുകാവ്, സെക്രട്ടറി ബിനീഷ് മാന്നാനം, ട്രഷറര്‍ ദിലീപ് നാഗമ്പടം എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ ജംഗിള്‍ പാലസിലായിരുന്നു ക്യാംപ്. രാവിലെ ട്രക്കിംഗ് നടത്തി. ആദ്യ ദിവസം രാത്രിയില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തു ചേര്‍ന്നു അനുഭവങ്ങള്‍ പങ്കുവച്ചു. ക്യാംപിന്റെ ലക്ഷ്യം പോലെ മഴയും ഒപ്പമുണ്ടായിരുന്നു.
കാടിന്റെ നടുവിലെ തടാകത്തിനു സമീപം അംഗങ്ങള്‍ ക്യാംപ് ഫയര്‍ ഒരുക്കി. വിനോദകരമായ പരിപാടികള്‍ അവതരിപ്പിച്ചു.