ചൈനീസ് ലെന്‍സ് കമ്പനി 7ആര്‍ട്ടിസാന്‍സ് മിറര്‍ലെസ് ക്യാമറകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന 60mm F2.8 APS-C മാക്രോ ലെന്‍സ് പുറത്തിറക്കി. മാനുവല്‍ ഫോക്കസ് ലെന്‍സാണിത്. മിനിമം 26 സെമി (10 ഇഞ്ച്) ഫോക്കസ് ദൂരമാണ് ഇതിനുള്ളത്. എഫ്2.8 മുതല്‍ എഫ്16 വരെ അപ്പര്‍ച്ചര്‍ സെറ്റ് ചെയ്തിരിക്കുന്നു. ഏഴു ഗ്രൂപ്പുകളിലായി എട്ട് എലമെന്റുകള്‍. 39 എംഎം ഫില്‍ട്ടര്‍ സൈസുണ്ട്. 550 ഗ്രാമാണ് ഇതിന്റെ ഭാരം.

അലുമിനിയം അലോയ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ലെന്‍സ് മികച്ച ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഏറെ സഹായിക്കുമത്രേ. കാനോണ്‍ ഇഒഎസ് എം, കാനോണ്‍ ഇഒഎസ് ആര്‍എഎഫ്, ഫ്യുജിഫിലിം എക്‌സ്, എംഎഫ്റ്റി, നിക്കോണ്‍ ഇസഡ്, സോണി ഇ മൗണ്ട് എന്നീ ക്യാമറകള്‍ക്ക് അനുയോജ്യം. വിലയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ വൈകാതെ തന്നെ ലെന്‍സ് എത്തും.